ടെലിവിഷൻ ആന്റിനയ്ക്ക് വിട; ദൂരദർശനും ഡിജിറ്റലിലേക്ക്

0

മലയാളി വീടുകളിൽ ഒരുകാലത്ത് ഒഴിവാക്കാനാവാത്ത സാന്നിധ്യമായിരുന്ന ടെലിവിഷൻ ആന്റിനകൾ ചരിത്രമാകുന്നു. ആന്റിന വഴി നൽകുന്ന അനലോഗ് ഭൂതലസംപ്രേഷണ സംവിധാനം പൂർണമായും അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ദൂരദർശൻ.ആദ്യപടിയായി തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ അനലോഗ് സംപ്രേഷണം കഴിഞ്ഞ 28ന് അവസാനിപ്പിച്ചു, പകരംഡിജിറ്റൽ ഭൂതലസംപ്രേഷണം ഏർപ്പെടുത്തി.ഡിജിറ്റൽ പ്രത്യേക ടെറസ്ട്രിയൽ സെറ്റ് ടോപ് ബോക്സുകൾ ഉണ്ടെങ്കിൽ മാത്രമേ ഇനി ദൂരദർശൻ ചാനലുകൾതിരുവനന്തപുരം കേന്ദ്രത്തിന്റെ പരിധിയിൽ ഭൂതലസംപ്രേഷണമായി കാണാൻ കഴിയൂ. ഉപഗ്രഹസംപ്രേഷണംനേരത്തെ മുതൽ നിലവിലുണ്ട്.

You might also like

-