ഗൗരിലങ്കേഷിനെ വകവരുത്തി കൊലയാളിക്ക് ഭാഹവനെ കൊല്ലാൻ കൊട്ടേഷൻ

0

 


ബംഗളൂരു: പ്രസിദ്ധ മാധ്യമ പ്രവർത്തക ഗൗരിലങ്കേഷിനെ വകവരുത്തിയ കൊലയാളിക്ക് അടുത്ത ക്വട്ടേഷന്‍ നൽകിയിരുന്നതായി ,നവീന്‍കുമാര്‍ പോലീസിനോട് പറഞ്ഞു. മൈസൂര്‍ സര്‍വകലാശാലയിലെ റിട്ടയേഡ് പ്രൊഫസറും പ്രമുഖ കന്നഡ എഴുത്തുകാരനുമായ കെ എസ് ഭഗവാനെതീര്‍ക്കുക ഇതായിരുന്നു കൊട്ടേഷൻ.

ഭാഹവനെ കൊലപ്പെടുത്താൻ ശ്രമംനടത്തി വരുന്നതിനിടയിലാണ് ഇയാൾ തോക്കുമായി പോലീസ് പിടിയിലാവുന്നത് .
കൊലക്കുവേണ്ടി കൈവശം വെച്ച തോക്കും ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കൊല നടത്താന്‍ മൈസൂരുവിലെ ഭഗവാന്‍റെ വീടിനു മുന്നില്‍ കൂട്ടാളികളുമൊത്തു ഇയാള്‍ റിഹേഴ്സല്‍ നടത്തിയിരുന്നുവെന്നും പൊലീസ് അറിയിച്ചു.

മൈസൂര്‍ സര്‍വകലാശാലയിലെ റിട്ടയേഡ് പ്രൊഫസറും പ്രമുഖ കന്നഡ എഴുത്തുകാരനുമായ കെ എസ് ഭഗവാന്‍ തീവ്ര ഹിന്ദുത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തുന്ന എഴുത്തുകാരനാണ്. ഗൗരി ലങ്കേഷ് വധത്തിന് പിന്നാലെ ഇദ്ദേഹത്തിന് കര്‍ണാടക പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

അനധികൃതമായി ആയുധം കൈവശംവെച്ച കേസില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്​ (സിസിബി) അറസ്​റ്റുചെയ്​ത നവീന്‍ കുമാറിനെ പിന്നീട്​ പ്രത്യേക അന്വേഷണസംഘം കസ്​റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്​തതോടെയാണ്​ ഗൗരി കൊലക്കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്​.

അതേസമയം, പ്രതിയെ നുണപരിശോധനക്ക്​ വിധേയമാക്കാന്‍ അനുമതി ലഭിച്ചു. ഗൗരി കൊലക്കേസ്​ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്​ച ബംഗളൂരു മജിസ്​ട്രേറ്റ്​ കോടതിയില്‍ ഹാജരാക്കിയ നവീന്‍കുമാറി​​െന്‍റ കസ്​റ്റഡി കാലാവധി മാര്‍ച്ച്‌​ 26 വരെ നീട്ടി. കേസില്‍ പ്രതിചേര്‍ക്കപ്പെടുന്ന ആദ്യത്തെയാളാണ്​ ചിക്കമംഗളൂരു ബിരൂര്‍ സ്വദേശിയായ നവീന്‍. ഇയാള്‍ക്ക്​ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളായ സനാതന്‍ സന്‍സ്​തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ളതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്​.നവീനെ നിയോഗിച്ചവരിലേക്കാണ് ഇനി അന്വേഷണം എത്തേണ്ടത്. എന്നാൽ ബി ജെ പി യുടെ ഉന്നത നേതാക്കൾ കേസ്സ് എവിടെ അവസാനിപ്പിക്കണമെന്ന പോലീസിനെ നിർദേശം നൽകിയതായും ആരോപണമുയർന്നിട്ടുണ്ട്

ഗൗരിയെ കൊലപ്പെടുത്താന്‍ പ്രതികളെ രാജരാജേശ്വരി നഗറിലെ ഗൗരിയുടെ വീട്ടിലെത്തിച്ചത്​ നവീനാണെന്ന നിഗമനത്തിലാണ്​ അന്വേഷണ സംഘം. നേര​േത്ത അന്വേഷണസംഘം പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ ഹെല്‍മറ്റ്​ ധരിച്ച്‌​ ബൈക്കില്‍ സഞ്ചരിക്കുന്നയാളുമായി നവീന്‍കുമാറി​​െന്‍റ ശരീരഭാഷക്കുള്ള സാമ്യതയാണ്​ ഇൗ സംശയത്തിനു​ പിന്നില്‍.

‘ഗൗരി ലങ്കേഷ്​ പത്രികെ’യുടെ പത്രാധിപരായിരുന്ന ഗൗരി ലങ്കേഷ്​ (55) 2017 സെപ്​റ്റംബര്‍ അഞ്ചിന്​ രാത്രി എ​േട്ടാടെയാണ്​ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടുമുറ്റത്ത്​ അക്രമികളുടെ വെടിയേറ്റ്​ കൊല്ലപ്പെടുന്നത്

You might also like

-