കർഷകനെ മരത്തിൽകെട്ടിയിട്ട് വെടിവച്ചു

0

മുസ്സാഫര്‍നഗര്‍: യുപിയില്‍ കര്‍ഷകനെ കെട്ടിയിട്ട് വെടിവെച്ചുവീഴ്ത്തി. ഉത്തര്‍പ്രദേശിലെ ശാമില്‍ നഗര്‍ ജില്ലയിലാണ് ലോകേഷ് കുമാര്‍ (45) എന്ന കര്‍ഷകനെ ഒരുകൂട്ടം ആളുകള്‍ മരത്തില്‍ കെട്ടിയിട്ട് ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ലോകേഷ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോകേഷ് കുമാറിനെ ആക്രമിച്ച രാജേഷ്, ധിമന്‍, രാജ് കുമാര്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാള്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെയും കേസ് ചുമത്തിയതായി പൊലീസ് പറഞ്ഞു.
പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ലോകേഷ് കുമാറിനെ കെട്ടിയിട്ട് ആക്രമിച്ചതെന്ന് പ്രാഥമിക നിഗമനമം, പൊലീസ് പറഞ്ഞു.

You might also like

-