കോണ്‍റാഡ് സാങ്മസത്യപ്രതിജ്ഞ ചെയ്തു ഭരണം ബി ജെ പി പിന്തുണയോടെ

0

ഷില്ലോങ്: നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവ് കോണ്‍റാഡ് സാങ്മ മേഘാലയയില്‍ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ രാ​വി​ലെ ഗ​വ​ര്‍​ണ​ര്‍ ഗം​ഗ​പ്ര​സാ​ദി​നെ സ​ന്ദ​ര്‍​ശി​ച്ച​ സാ​ങ്​​മ തനിക്കു 34 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ്​ ഗ​വ​ര്‍​ണ​ര്‍ സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്​​ക​രി​ക്കാ​ന്‍ ക്ഷ​ണി​ച്ച​ത്. എംഎ​ല്‍​എ​മാ​രും പു​തി​യ മ​ന്ത്രി​മാ​രും മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്​ഞ ചെയ്​ത്​ സ്​​ഥാ​ന​മേ​റ്റു.

60 അം​ഗ സ​ഭ​യി​ല്‍ 19 സീ​റ്റ്​ നേ​ടി​യ എ​ന്‍പിപി​ ര​ണ്ട്​ സീ​റ്റു​ള്ള ബിജെപി​യു​ടെ​യും മ​റ്റു സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ്​ അ​ധി​കാ​ര​ത്തി​ലേ​റു​ന്ന​ത്.
അതേസമയം സാങ്മയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്‌എസ്പിഡിപി).

മു​​ന്‍ ലോ​​ക്​​​സ​​ഭ സ്​​​പീ​​ക്ക​​ര്‍ പി എ സാ​​ങ്​​​​മ​​യു​​ടെ മ​​ക​​നാ​​യ​ 40കാ​ര​നാ​യ കോ​​ണ്‍​​റാ​​ഡ്​ സാ​​ങ്​​​​മ തു​​റ ലോ​​ക്​​​സ​​ഭ മ​​ണ്ഡ​​ലം എം​പി​യാ​ണ്. ​​ 28ാം വ​​യ​​സ്സി​​ല്‍ സം​​സ്​​​ഥാ​​ന​​ത്തെ ഏ​​റ്റ​​വും പ്രാ​​യം​​കു​​റ​​ഞ്ഞ ധ​​ന​​മ​​ന്ത്രി​​യാ​​വു​​ക​​യും ചെ​​യ്​​​തി​​ട്ടു​​ണ്ട്​ കോണ്‍റാഡ് സാങ്മ

You might also like

-