കേരള പൊലീസിൽ ആറാമത് ബറ്റാലിയനും തുടങ്ങാൻ സർക്കാരിന്റെ അംഗീകാരം. കോഴിക്കോട് പുതിയ ബറ്റാലിയൻ

0

കേരള പൊലീസിൽ ആറാമത് ബറ്റാലിയനും തുടങ്ങാൻ തത്വത്തിൽ സർക്കാരിന്റെ അംഗീകാരം. കോഴിക്കോട് കിനാലൂർ ആസ്ഥാനമായാണു പുതിയ ബറ്റാലിയൻ. ഇതുസംബന്ധിച്ച ഫയലുകൾ ഡിജിപി പരിശോധിച്ച് അന്തിമനടപടികൾക്കായി ആഭ്യന്തരവകുപ്പിനു കൈമാറി. പുതിയ ആയിരത്തിലധികം തസ്തികകൾ സൃഷ്ടിക്കണമെന്നതിനാൽ ഫയൽ ഉടൻ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരും. പൊലീസിന്റെ അംഗബലം വർധിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു.

You might also like

-