കേരളത്തിലെ ക്രിക്കറ്റ് പ്രമികള്‍ക്ക് നിരാശ; ഐപിഎല്‍ തിരുവനന്തപുരത്തേയ്ക്കില്ല

0

തിരുവനന്തപുരത്ത് ഐപിഎല്‍ മത്സരങ്ങള്‍ കാണാമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് നിരാശ. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ചെന്നൈയുടെ ഹോം മൽസരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല നിലപാട് വ്യക്തമാക്കി. ചെന്നൈയുടെ ഹോം ഗ്രൗണ്ട് മാറ്റേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. മൽസരങ്ങള്‍ മുന്‍ നിശ്ചയ പ്രകാരം തന്നെ നടക്കുമെന്നും കനത്ത സുരക്ഷ ഉറപ്പാക്കുമെന്നും ശുക്ല വ്യക്തമാക്കി.

ഐപിഎല്‍ സീസണ്‍ 11ലെ ചെന്നൈ- ബാംഗ്ലൂർ മൽസരത്തിനെതിരെയാണ് കടുത്ത പ്രതിഷേധം നടക്കുന്നത്. എന്നാൽ ചെന്നൈയുടെ ഹോം മൽസരങ്ങളും ചെന്നൈയിൽ നടത്തരുതെന്ന ആവശ്യവും ഉയരുന്നുണ്ട്.

You might also like

-