കാശ്മീരിൽ ഭീകരാക്രമണം :ഇന്ത്യൻ സൈനികന് വീരമൃത്യു

0

 

ശ്രീനഗര്‍: കശ്‍മീര്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഭീകരാക്രമണം. റായ്പൂരിലെ ദൊമാനയിലാണ് സൈനിക പോസ്റ്റിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. ഇവിടെ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റമുട്ടല്‍ തുടരുകയാണ്. അതേസമയം സുജ്‍വാനിലെ സൈനിക ക്യാമ്പില്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു. സൈനിക ക്വാര്‍ട്ടേഴ്‌സില്‍ ഭീകരര്‍ മൈനുകളോ മറ്റോ ഒളിപ്പിച്ചിട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് സൈനികന്റെ മുതദേഹം കണ്ടത്. ഇതോടെ സുജ്‍വാന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ആറായി. ശ്രീനഗറിലെ കരണ്‍ നഗറിലുള്ള സിആര്‍പിഎഫ് ക്യാമ്പിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായി സൈന്യം നടത്തുന്ന ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുകയാണ്.

You might also like

-