കാബൂൾ ചാവേറാക്രമണം ചാവേര്‍ ആക്രമണം 31പേര് കൊല്ലപ്പെട്ടു

0

 അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 31 പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കാബൂള്‍:  കാബൂള്‍ സര്‍വകലാശാലയ്ക്കും കാര്‍ട്ടെ സഖി ആരാധനാലയത്തിനും സമീപത്തായാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരാധനാലയത്തില്‍ നിന്ന് സിറ്റിയിലെ പ്രധാന സര്‍വകലാശാലയിലേക്ക് ആളുകള്‍ നടക്കുന്നതിനിടെയാണ്  സ്‌ഫോടനമുണ്ടായത്. അഫ്ഗാനില്‍ പ്രാചീന പേര്‍ഷ്യന്‍ പുതുവത്‌സരാഘോഷമായ ‘നവ്‌റുസ്’ കൊണ്ടാടുന്ന ദിനം കൂടിയാണ് ഇന്ന്. വസന്തകാലത്തിന്റെ ആരംഭമാണ് നവ്‌റുസ്. എന്നാല്‍ ഇത് ഇസ്ലാമികമല്ല എന്നാണ് മതമൗലികവാദികളുടെ പക്ഷം.

സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

You might also like

-