കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ വൈകുന്നത് ശരിയല്ലെന്ന് പി.ടി തോമസ്

0

കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ വൈകുന്നത് ശരിയല്ലെന്നും ഹൈക്കോടതി നിര്‍ദേശം സര്‍ക്കാര്‍ മാനിക്കേണ്ടതാണെന്നും പി.ടി തോമസ് എംഎല്‍എ പറഞ്ഞു. ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും കേസെടുക്കാന്‍ വൈകുന്നത് ശരിയല്ലെന്നും എന്താണ് സര്‍ക്കാര്‍ ഉദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും എംഎല്‍എ പറഞ്ഞു.

കര്‍ദ്ദിനാളിനെതിരെ കേസെടുക്കാൻ വൈകുന്നതിനെതിരെ പരാതിക്കാരൻ കോടതിയലക്ഷ്യ ഹർജി നൽകും. സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതിയുടെ ഉത്തരവിട്ടിരുന്നു.

You might also like

-