കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് എംഎല്‍എമാരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ നീക്കം

0

ബംഗളുരു :കൊഴിഞ്ഞുപോക്കിൽ ഭയപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് എംഎല്‍എമാരെ കൊച്ചിയിലെത്തിക്കാന്‍ നീക്കം. ജെഡിഎസ് എംഎല്‍എമാര്‍ പുറപ്പെട്ടു. ഇവരെ കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ താമസിപ്പിക്കുമെന്നാണ് സൂചന. അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാരെ കേരളത്തിലേക്ക് കൊണ്ടുവരുന്ന കാര്യം ഇന്ന് രാത്രി ചേരുന്ന നേതൃയോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക.

ബംഗളൂരുവില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച ഈഗിള്‍ടണ്‍ റിസോര്‍ട്ടിനുള്ള സുരക്ഷ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഉത്തരവിട്ടതിന് പിന്നാലെയാണ് എംഎല്‍എമാരെ കൊച്ചിയിലേക്ക് കൊണ്ടുവരാന്‍ നീക്കം നടക്കുന്നത്. കേരളത്തില്‍ എംഎല്‍എമാര്‍ സുരക്ഷിതരായിരിക്കുമെന്നാണ് കോണ്‍ഗ്രസ് – ജെഡിഎസ് നേതൃത്വങ്ങളുടെ വിലയിരുത്തല്‍.

You might also like

-