കണ്ണൂരിൽ ഗാന്ധി പ്രതിമതർത്തു

0

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം. പ്രതിമയില്‍ ചാര്‍ത്തിയിരുന്ന മാലയും കണ്ണടയും തകര്‍ത്ത നിലയില്‍. ഇന്ന് രാവിലെയാണ് ഒരാൾ പ്രതിമയിൽ കല്ലേറുനടത്തിയത്.കഴിഞ്ഞ ദിവസം രാജ്യത്തെ സാമൂഹ്യപരിഷ്കര്‍ത്താക്കളുടെയും നേതാക്കളുടെയും പ്രതിമ തകര്‍ത്ത സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് അതാതിടത്തെ കളക്ടര്‍മാരും എസ്പിമാരും നേരിട്ട് ഉത്തരവാദികളായിരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കര്‍ശന നടപടികള്‍ എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശവും നല്‍കി.
ഇതിന് പിന്നാലെയാണ് കേരളത്തിലും ഇത്തരം സംഭവം ആവര്‍ത്തിച്ചിരിക്കുന്നത്.

You might also like

-