ആയിരം കണ്ണുമായി ; വീണ്ടും ലാലും നദിയയും; നീരാളിയുടെ ടീസര്‍ കാണാം

0

ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ …. ഈ കണ്ണട വച്ചാല്‍ കാണുന്നവരെയെല്ലാം നഗ്നരായിട്ടാണ് കാണുക.. ഓര്‍മ്മയില്ലേ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ നദിയാ മൊയ്തുവും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച രംഗം. കാലങ്ങള്‍ എത്ര കഴിഞ്ഞാലും ആ സിനിമയും രംഗവും അതിലെ പാട്ടുകളും മനസില്‍ നിന്നു മാഞ്ഞുപോകില്ല. ഇടവേളയ്ക്ക് ശേഷം ലാലും നദിയയും ഒന്നിക്കുന്ന നീരാളിയിലും അത്തരമൊരു രംഗം കാണാം. ആയിരം കണ്ണുമായി എന്ന പാട്ടിനൊപ്പം ആ പഴയ കണ്ണട രംഗം ആവര്‍ത്തിക്കുന്ന ജോഡികളെ. ഇന്ന് പുറത്തിറങ്ങിയ നീരാളിയുടെ ടീസറിലാണ് നോക്കെത്താ ദൂരത്തിലെ ആ രംഗം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടിനെയും ടീസറില്‍ കാണാം.

സണ്ണി ജോര്‍ജ്ജ് എന്ന കഥാപാത്രത്തെയാണ് ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലാലിന്റെ ഭാര്യയായിട്ടാണ് നദിയ എത്തുന്നത്. പാര്‍വ്വതി നായര്‍, സായ് കുമാര്‍, ദിലീഷ് പോത്തന്‍, നാസര്‍, മേഘ മാത്യു എന്നിവരാണ് നീരാളിയിലെ മറ്റ് താരങ്ങള്‍.

അജോയ് വര്‍മ്മയാണ് ചിത്രത്തിന്റെ സംവിധാനം. മൂണ്‍ഷൂട്ട് എന്റര്‍ടെയ്‍ന്‍മെന്റ്സിന്റെ ബാനറില്‍ സന്തോഷ് ടി.കുരുവിളയാണ് നിര്‍മ്മാണം. ഗാനരചന റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ. ക്യാമറ സന്തോഷ് തുണ്ടിയില്‍.

You might also like

-