അദ്വാനിയെ നരേന്ദ്രമോദി പൊതുവേദിയില്‍ അവഗണിച്ചെന്ന് ആക്ഷേപം

അദ്വാനിയെ പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുവേദിയില്‍ അവഗണിച്ചെന്ന് ആക്ഷേപം.ത്രിപുര മുഖ്യമന്ത്രിയായി ബിജെപിയുടെ ബിപ്ലവ് ദേവ് ചുമതലയേല്‍ക്കുന്ന ചടങ്ങിനിടെയാണ് മോദി അദ്വാനിയെ അവഗണിച്ചത്.

സംഭവത്തിന്‍റെ എഎന്‍ഐ വീഡിയോ വൈറലായതോടെ ഇത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. മോദിയെ കണ്ട് കൈകൂപ്പി അഭിവാദ്യം ചെയ്ത അദ്വാനിയെ കണ്ടില്ലെന്ന് നടിച്ച് മോദി നീങ്ങുന്നതാണ് വീഡിയോയില്‍ കാണുന്നത്.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുരളി മനോഹര്‍ ജോഷി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത വേദിയായിലാണ് സംഭവം. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരും എത്തിയിരുന്നു. അദ്ദേഹത്തോട് സംസാരിക്കാന്‍ മോദി പ്രത്യേകം സമയം കണ്ടെത്തിയിരുന്നു.

വീഡിയോ കാണുന്നതിന് ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുക

You might also like

-