‘സാഇര്‍ അല്‍ ബഹര്‍” ഇന്ത്യ ഖത്തര്‍ രണ്ടാമത് ഉഭയകക്ഷി സമുദ്രനാവികാഭ്യാസ പ്രകടനം തുടങ്ങി

ഇരുരാജ്യങ്ങളിലെയും നാവിക സേനകള്‍ പങ്കെടുക്കുന്ന സംയുക്ത അഭ്യാസപ്രകടനത്തിനും പരിശീലനത്തിനും ഇതോടെ തുടക്കമായി. വ്യോമപ്രതിരോധം, സമുദ്ര നിരീക്ഷണം, തീവ്രവാദ പ്രതിരോധം എന്നിവ മുന്‍നിര്‍ത്തിയാണ് പരിശീലനം

0

ദോഹ :സംയുക്ത നാവിക അഭ്യാസത്തിന് ഇന്ത്യന്‍ നാവിക സേനയുടെ മിസൈല്‍ വിക്ഷേപണ പ്രതിരോധ കപ്പല്‍ ഐഎന്‍എസ് ത്രികാന്ത് ദോഹയിലെത്തി. ഇന്ത്യ ഖത്തര്‍ രണ്ടാമത് ഉഭയകക്ഷി സമുദ്രനാവികാഭ്യാസ പ്രകടനം ‘സാഇര്‍ അല്‍ ബഹര്‍’ ചടങ്ങിനായാണ് കപ്പല്‍ എത്തിച്ചേര്‍ന്നത്. ക്യാപ്റ്റന്‍ ഹരീഷ് ബഹുഗുണ നേതൃത്വം നല്‍കുന്ന കപ്പലിനെയും ഉദ്യോഗസ്ഥരെയും ഖത്തര്‍ അമീരി നാവിക സേനാ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.

ഇരുരാജ്യങ്ങളിലെയും നാവിക സേനകള്‍ പങ്കെടുക്കുന്ന സംയുക്ത അഭ്യാസപ്രകടനത്തിനും പരിശീലനത്തിനും ഇതോടെ തുടക്കമായി. വ്യോമപ്രതിരോധം, സമുദ്ര നിരീക്ഷണം, തീവ്രവാദ പ്രതിരോധം എന്നിവ മുന്‍നിര്‍ത്തിയാണ് പരിശീലനം. മൂന്ന് ദിവസം തുറമുഖത്തും രണ്ട് ദിവസം കടലിലുമായാണ് പരിശീലനം. കടലില്‍ വെച്ച് ഉപരിതല ആക്രമണം, വ്യോമപ്രതിരോധം, കാറ്റിന്‍റെ ഗതി നിര്‍ണയം, സമുദ്ര നിരീക്ഷണം എന്നീ മേഖലകളിലായി പരിശീലന സെഷനുകള്‍ നടക്കും. തുറമുഖ പരിശീലനത്തില്‍ ക്രോസ് ഡെക്ക് സന്ദര്‍ശനം, ഔദ്യോഗിക സന്ദര്‍ശനം തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനം ആഗസ്ത് 14 ന് സമാപിക്കും.സമുദ്ര നിരീക്ഷത്തിന് ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്നു. P8-I മാരിടൈം പട്രോൾ എയർക്രാഫ്റ്റ് ,
ഇന്ത്യൻ നേവി ഗൈഡഡ് മിസൈൽ സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് ത്രികണ്ഡ്, പട്രോൾ എയർക്രാഫ്റ്റ് പി 8-ഐ എന്നിവ അഭ്യാസത്തിൽ പങ്കെടുക്കുന്നു. ഖത്തർ എമിരി നാവികസേനയുടെ ഭാഗത്തുനിന്ന്, റാഫേൽ മൾട്ടി ടാസ്‌ക് യുദ്ധവിമാനത്തോടൊപ്പം ആന്റി-ഷിപ്പ് മിസൈൽ സജ്ജീകരിച്ച ബർസാൻ ക്ലാസ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റും പങ്കെടുക്കുന്നു.

You might also like

-