തൊഴില്‍ വഞ്ചനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

രിഞ്ഞുപോയ പ്രവര്‍ത്തകര്‍ വീണ്ടും നോര്‍ത്ത് ഗേറ്റിന് മുന്നില്‍ സംഘടിക്കുകയും ബാരിക്കേഡ് നീക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ജലപീരങ്കി പ്രയോഗിച്ചത്.ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല

0

തിരുവനന്തപുരം :പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ തൊഴില്‍ വഞ്ചനക്കെതിരെ സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഇന്ന് ഉച്ചക്ക 12.30 ഓടു കൂടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. പിണറായി സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു മാര്‍ച്ച്.പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പോലീസുമായി ഉന്തും തള്ളുമുണ്ടായി

ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. സെക്രട്ടറയേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ശാന്തരാത്ത പ്രവര്‍ത്തകര്‍ക്കു നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. ഇതില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. തുടര്‍ന്ന് പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ വീണ്ടും നോര്‍ത്ത് ഗേറ്റിന് മുന്നില്‍ സംഘടിക്കുകയും ബാരിക്കേഡ് നീക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ജലപീരങ്കി പ്രയോഗിച്ചത്.ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം സംഘര്‍ഷത്തലേക്ക് നീങ്ങി.സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്

 

You might also like

-