ഷാഫി പറമ്പിലിനെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്

സമവായത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ സംഘടന തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ കണ്ടെത്തിയത്

0

തിരുവനന്തപുരം :മാസങ്ങള്‍ക്ക് നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന് പുതിയ നേതൃത്വമായി. ഷാഫി പറമ്പില്‍ എം.എല്‍.എയാണ് പുതിയ പ്രസഡിന്‍റ്. കെ.എസ് ശബരിനാഥ്, എന്‍.എസ് നുസൂര്‍, എസ്.എം ബാലു എന്നിവരുള്‍പ്പെടെ ആറ് വൈസ് പ്രസിഡന്‍റമാരുണ്ട്. സമവായത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ സംഘടന തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ കണ്ടെത്തിയത്. പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലാണ് പുതിയ സംസ്ഥാന പ്രസിഡന്‍റ്. സമവായത്തിലൂടെ നടന്ന തെരഞ്ഞെടുപ്പിലാണ് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നത്.എ. ഗ്രൂപ്പുകാരനായ ഷാഫി പറമ്പില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. കെ.എസ് ശബരിനാഥന്‍, എന്‍.എസ്. നുസൂര്‍, എസ്.എം ബാലു, റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എസ്.ജെ പ്രേംരാജ് എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. 27 ജനറല്‍ സെക്രട്ടറിമാരും 35 സംസ്ഥാന സെക്രട്ടറിമാരും കൂടി ഉള്‍പ്പെടുന്നതാണ് പുതിയ സംസ്ഥാന കമ്മറ്റി. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന രമ്യ ഹരിദാസും വിദ്യ ബാലകൃഷ്ണനും ദേശീയ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജില്ല, മണ്ഡലം ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഇതോടൊപ്പം പൂര്‍ത്തിയായി. ആലപ്പുഴ, എറണാകുളം, കാസര്‍കോട് ഒഴികെ 11 ജില്ലകളിലും സമവായത്തിലൂടെയാണ് പ്രസിഡന്‍റുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ജില്ല, ബ്ലോക്ക് ഭാരവാഹികളും ഉള്‍പ്പെടെ സമ്പൂര്‍ണ പുനസംഘടനയാണ് യൂത്ത് കോണ്‍ഗ്രസില്‍ പൂര്‍ണമായത്. നിലവിലെ യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി കാലാവധികഴിഞ്ഞ് മൂന്നരവര്‍ഷത്തിന് ശേഷമാണ് പുതിയ കമ്മറ്റി നിലവില്‍ വരുന്നത്. ഈ മാസം 12ന് പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും.

You might also like

-