ദമ്പതികളെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു
ദമ്പതികൾക്ക് 50 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട് തീ കൊളുത്തിയശേഷം വില്യമിനേതുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായി വരുന്നതേയുള്ളൂ. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു
കൊച്ചി| കൊച്ചി വടുതലയിൽ ദമ്പതികളെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പച്ചാളം സ്വദേശി വില്യം എന്ന യുവാവാണ് മരിച്ചത്. അതിഗുരുതരമായി പൊള്ളലേറ്റ ദമ്പതികൾ ആശുപത്രിയിലാണ്. വടുതല ലൂർദ് ആശുപത്രിക്ക് പിന്നിൽ താമസിക്കുന്ന കുടുംബങ്ങളാണ് ഇവർ. ഇരുകൂട്ടരും തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.വധൂതലപ്പള്ളിയിൽ ആരാധനക്കായി ഇടവഴിയിലൂടെ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്കു നേരെ വില്യം കുപ്പിയിൽ കരുതിയിരുന്ന പരോൾ ഇരുവരുടെയും നേർക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു തീ ഉയരുന്നത് കണ്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.ദമ്പതികൾക്ക് 50 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട് തീ കൊളുത്തിയശേഷം വില്യമിനേതുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായി വരുന്നതേയുള്ളൂ. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു