സി ഐ എം കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പ്രായ പ്രായപരിധി 75ആക്കി ചുരുക്കി പദവികളില്‍ ഇരിക്കുന്നവര്‍ക്ക് ഇളവ് നല്‍കും ,യെച്ചൂരി
നിലവില്‍ 80 വയസ്സ് വരെയാണ് കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി. പദവികളില്‍ ഇരിക്കുന്നവര്‍ക്ക് ഇളവ് നല്‍കുമെന്നും യെച്ചൂരി വ്യക്തമാക്കി.
ഡൽഹി :സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് 75 വയസ്സെന്ന പ്രായപരിധി ബാധകമാക്കുമെന്ന് സി.പി.എം. ജന. സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു . നിലവില്‍ 80 വയസ്സ് വരെയാണ് കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി. പദവികളില്‍ ഇരിക്കുന്നവര്‍ക്ക് ഇളവ് നല്‍കുമെന്നും യെച്ചൂരി വ്യക്തമാക്കി.പശ്ചിമബംഗാളിൽ പാർട്ടി നേരിട്ടത് വൻ തകർച്ചയെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ. തിരുത്തലിന് ഉറച്ച നടപടിക്ക് രൂപം നല്കി. കേരളത്തിലെ ജനങ്ങൾ സംസ്ഥാനസർക്കാരിന്റെ പ്രവർത്തന മികവ് അംഗീകരിച്ചു എന്നും സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തിയതായി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്ത സമ്മേളനത്തിൽ വ്യകത്മാക്കി
. കേരളത്തിൽ ഇടതു സർക്കാരിന് ലഭിച്ച ജമസമ്മതി പ്രളയവും മഹാമാരിയും കൈകാര്യം ചെയ്ത രീതിക്കുള്ള അംഗീകാരമാണെന്നാണ് കേന്ദ്രക്കമ്മിറ്റിയുടെ വിലയിരുത്തൽ. കേരളത്തിൻറെ മതേതര ജനാധിപത്യ മൂല്യം സംരക്ഷിച്ചതിനുള്ള അംഗീകാരമാണിതെന്നും വിലയിരുത്തലുണ്ട്. കേരളത്തിൽ ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതിന് രൂപരേഖ ഉണ്ടാക്കും. സ്കൂളുകൾ എത്രയും വേഗം തുറക്കാൻ നടപടി വേണമെന്ന് സിപിഎം. ഇതിനായി കുട്ടികളുടെയും സ്കൂൾ ജീവനക്കാരുടെയും വാക്സിനേഷന് മുൻഗണന നല്കണമെന്നും സിപിഎം അഭിപ്രായപ്പെട്ടു. വരുമാനനികുതി നല്കാത്ത എല്ലാവർക്കും 7500 പ്രതിമാസ ധനസഹായം നല്കണമെന്നും കേന്ദ്രക്കമ്മിറ്റി ആവശ്യപ്പെട്ടു.
കെകെ ഷൈലജയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിറുത്തിയതിനെ ന്യായീകരിച്ചാണ് സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്. മാറ്റങ്ങൾക്കുള്ള നയം ജനം അംഗീകരിച്ചു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കെകെ ശൈലജയെ ഒഴിവാക്കിയതിൽ കേന്ദ്രക്കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. കേരളത്തിനു പുറത്തുള്ളവരാണ് വിമർശനം ഉന്നയിച്ചത്.