എൻ.പി.ആറുമായി ജനങ്ങൾ സഹകരിക്കരുതെന്ന് യെച്ചൂരി
പൗരത്വ നിയമ ഭേദഗതിക്കെതിരെ വീടുകള്‍ കയറി പ്രചാരണം നടത്താന്‍ സി.പി.എമ്മില്‍ തീരുമാനം. റിപബ്ലിക് ദിനത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം സമരങ്ങൾ സംഘടിപ്പിക്കുമെന്നും
ഡൽഹി : എൻ.പി.ആറുമായി ജനങ്ങൾ സഹകരിക്കരുതെന്ന് സി പി ഐ എം ജനറൽ സെകട്ടറി സീതാറാം യെച്ചൂരി പറഞ്ഞു എൻ.പി.ആറും മായി ജനങ്ങൾ സഹകരിക്കരുത് എൻ.പി.ആറും എൻ.ആർ.സിയും തമ്മിലുള്ള ബന്ധം ജനങ്ങൾക്കിടയിൽ വിശദീകരിക്കും. പൗരത്വ ഭേദഗതി നിയമം ഭരണഘടനയ്ക്ക് എതിരാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്രകമ്മറ്റിക്ക് ശേഷം വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് നടക്കുന്ന എല്ലാ പൗരത്വ പ്രക്ഷോഭങ്ങളെയും പിന്തുണക്കും.പൗരത്വ നിയമ ഭേദഗതിക്കെതിരെ വീടുകള്‍ കയറി പ്രചാരണം നടത്താന്‍ സി.പി.എമ്മില്‍ തീരുമാനം. റിപബ്ലിക് ദിനത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം സമരങ്ങൾ സംഘടിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.
മൗലികാവകാശങ്ങളുടെ ലംഘനമാണ് പൗരത്വ ഭേദഗതി നിയമം. ഹിന്ദു രാഷ്ട്രത്തിലേക്ക് കൊണ്ട് പോകാനുള്ള ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണത്. ഇന്ത്യയുടെ നിലനിൽപ്പിന് ഭീഷണിയാണ് പൗരത്വ നിയമം. പ്രക്ഷോഭങ്ങളെ പൊലീസ് അടിച്ചമർത്തുന്നു. പൊലീസ് അക്രമം കൂടുതൽ നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും യെച്ചൂരി പറഞ്ഞു.എൻ.പി.ആറിന്റെ കാര്യത്തിൽ പ്രധാനമന്ത്രി കള്ളം പറയുകയാണ്. എൻ.പി.ആറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടും. എല്ലാ സംസ്ഥാനങ്ങളോടും തടങ്കൽ പാളയങ്ങൾ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെടുമെന്നും യെച്ചൂരി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു