യാക്കോബാ സഭയിൽ കലഹം തോമസ് പ്രഥമൻ സ്ഥാനമൊഴിഞ്ഞു
സഭയിലെ ആഭ്യന്തിര കലാപത്തെ തുടർന്നാണ് ശ്രെഷ്ഠ ബാബ സ്ഥാനമൊഴിഞ്ഞത്
കോതമംഗലം : യാക്കോ സഭ അധ്യകഷൻ തോമസ് പ്രഥമൻ കത്തോലിക്ക ബാബ സ്ഥാനമൊഴിഞ്ഞു. സഭയിലെ ആഭ്യന്തിര കലാപത്തെ തുടർന്നാണ് ശ്രെഷ്ഠ ബാബ സ്ഥാനമൊഴിഞ്ഞത് . സഭ തർക്കവുമായി ബന്ധപ്പെട്ട് ബാബ സ്വീകരിച്ച നിലപാടുകളും കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാടുകളിലും സഭയിലെ ഒരു വിഭാഗത്തിന്റെ എതിർ രൂക്ഷമാക്കിയിരിന്നു ഇതേ തുടർന്ന് തോമസ് പ്രഥമൻ തനിക്കെതിരെ സഭയിൽ എതിർപ്പുകൾ രൂക്ഷമാണെന്നും ഭരണ നിർവ്വഹണം കാര്യക്ഷമമായി കൊണ്ടുപോകാനാകില്ലന്നും തന്നെ ഭരണ ചുമതലകളിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പാത്രിയർക്കിസ് ബാബയെ അറിയിക്കുകയും ചെയ്തിരുന്നു തോമസ് പ്രഥമന്റെ കത്ത് പരിഗണിച്ചണ് . അദ്ദേഹത്തെ ചുമതലകളിൽ നിന്നും ഒഴുവാക്കി പാത്രിയര്കിസ് ബാബ കല്പന പുറപ്പെടുവിച്ചിട്ടുള്ളത്
.മാസങ്ങൾക്ക് മുൻപാണ് യാക്കോബായ സഭയിൽ പുതിയ ഭരണസമിതി ചുമതലയേറ്റത്. ഈ സമിതിയും സഭാധ്യക്ഷനും തമ്മിൽ അത്ര നല്ല ബന്ധമല്ലായിരുന്നു. വൈദിക ട്രസ്റ്റി ഫാദർ സ്ലീബാ വട്ടവെയിലിലുമായും അൽമായ ട്രസ്റ്റിയുമായും തോമസ് പ്രഥമൻ ബാവ സ്വരചേർച്ചയിലായിരുന്നില്ല.സഭയിൽ നടക്കുന്ന ധനശേഖരണത്തെക്കുറിച്ചും മറ്റും സഭാ അധ്യക്ഷനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഇവർ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. തന്‍റെ പേരിൽ സ്വത്തുക്കളൊന്നുമില്ലെന്നും എല്ലാ സ്വത്തുക്കളും സഭയ്ക്ക് കൈമാറിയിട്ടുണ്ടെന്നും തോമസ് പ്രഥമൻ ബാവ ദമാസ്കസിലേക്കയച്ച കത്തിൽ വ്യക്തമാക്കുന്നു. പാത്രീയാർക്കീസ് ബാവ അടുത്തമാസം 24ന് കേരളത്തിലെത്താനിരിക്കെയാണ് പൊട്ടിത്തെറിയുണ്ടായത്.
യാക്കോബാ സഭയിലെ ഭരണ നിയന്ത്രങ്ങക്കായി സഭയിലെ മുന്ന് മുതിർന്ന മെത്ര പോലീത്തമാരെ ചുമതല ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.യാക്കോബാ സഭയിലെ ഭരണ നിയന്ത്രങ്ങക്കായി സഭയിലെ മുന്ന് മുതിർന്ന മെത്ര പോലീത്തമാരെ ചുമതല ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട് . തോമസ് മാർ തിമോത്തിയോസ് ,ജോസഫ് മാർ ഗ്രിഗോറിയോസ് , എബ്രഹാം മാർ സേവ്യറാസ് എന്നിവരാണ് സമതി അംഗങ്ങൾ . അതേസമയം കത്തോലിക്ക പദവിയിൽ നിന്നും തോമസ് പ്രഥമൻ ഒഴുവാക്കിയിട്ടില്ല ആ പദവിൽ അദ്ദേഹം തുടരും .