വേൾഡ് ഫസ്റ്റ് എയ്ഡ് ദിനം ബി.എം.എച്ച് ഹോസ്പിറ്റൽ സംസ്ഥാനതല ചിത്രരചനാ മത്സരം

200- ലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും തൊടുപുഴ കേന്ദ്രത്തിലെ മത്സരത്തിൽ പങ്കെടുത്തു. കുട്ടികളുടെ പ്രായത്തിന് അനുസരിച്ച് മത്സരാർത്ഥികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചു.

തൊടുപുഴ | വേൾഡ് ഫസ്റ്റ് എയ്ഡ് ദിനത്തോടനുബന്ധിച്ച് കുട്ടികളിലും മുതിർന്നവരിലും ഫസ്റ്റ് എയ്ഡിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽസ് (BMH) സംസ്ഥാനതല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കൂടാതെ, ബേസിക് ലൈഫ് സപ്പോർട്ട് ക്ലാസ്‌കളും പ്രായോഗിക പരിശീലനവും നടത്തി.മത്സര വേദികളിലൊന്നായി തൊടുപുഴ മുനിസിപ്പൽ പാർക്ക് തെരഞ്ഞെടുക്കപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം തൊടുപുഴ നഗരസഭാ വൈസ് ചെയർപേഴ്സൺ ജെസ്സി ആന്റണി നിർവഹിച്ചു. ഫസ്റ്റ് എയ്ഡിന്റെ സാമൂഹിക പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം അവർ ചടങ്ങിൽ പങ്കുവച്ചു.

200- ലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും തൊടുപുഴ കേന്ദ്രത്തിലെ മത്സരത്തിൽ പങ്കെടുത്തു. കുട്ടികളുടെ പ്രായത്തിന് അനുസരിച്ച് മത്സരാർത്ഥികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചു. ഫസ്റ്റ് എയ്ഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കുട്ടികൾ മനോഹരമായ ചിത്രങ്ങൾ വരച്ചുകൊണ്ട് തങ്ങളുടെ സൃഷ്ടിപരമായ കഴിവ് പ്രകടിപ്പിച്ചു.മത്സരത്തോടൊപ്പം മുതിർന്നവർക്കായി ജീവൻ രക്ഷാ മാർഗ്ഗങ്ങളിലുളള പരിശീലനം ഉൾപ്പെടുത്തിയിരുന്നു. BMH തൊടുപുഴയുടെ എമർജൻസി വിഭാഗം ഡോക്ടർ ഷാഹിദിന്റെ നേതൃത്വത്തിൽ നടത്തിയ ക്ലാസിൽ ഹൃദയാഘാത സമയത്തെ പ്രാഥമിക സഹായം, CPR എന്നിവ സംബന്ധിച്ച വിശദമായ പരിശീലനം നൽകി.

പരിപാടിയുടെ അവസാനം BMH സി.ഇ.ഒ ജയ് കൃഷ്ണൻ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മത്സരം വിജയികളുടെ പേരുകൾ അടുത്ത ദിവസം ആശുപത്രി മാനേജ്മെന്റ് പ്രഖ്യാപിക്കും. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിക്കുമെന്നും അധികൃതർ അറിയിച്ചു.

You might also like

-