കോവിഡ് മരണം 59,159 കവിഞ്ഞു; രോഗബാധിതര്‍ 1,098,390കൂടുതൽ അമേരിക്ക ആശങ്കയിൽ യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം

ലോകം മുഴുവന്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര യുദ്ധങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തു. സിറിയ, ലിബിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് യു.എന്‍.സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസിന്റെ ആഹ്വാനം

0

ന്യൂസ് ഡെസ്ക് :ലോകത്താകെ കോവിഡ് മരണം 59,159 ആയി. രോഗബാധിതര്‍1,098,390 ആയി. ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയിലാണ്, 14,681 സ്പെയിനില്‍ 11,198. അമേരിക്കയില്‍7,392മരണം. ഫ്രാന്‍സില്‍ മരണം 6,507 ആയി. ബ്രിട്ടനിൽ 3,605 itliyilum സ്‌പെയിനിലും മരണം സംഖ്യ കുതിച്ചുയരുകയാണ്.ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനയാണ് ഉണ്ടാകുന്നത്. മാര്‍ച്ച് ആറിനാണ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ എത്തിയത്. ഒരു മാസം കൊണ്ട് അത് പത്ത് ലക്ഷമായി കൂടി. കഴിഞ്ഞ ദിവസങ്ങളിലായി ഓരോ ദിവസം കഴിയുമ്പോഴും ഒരു ലക്ഷത്തിന്റെ വര്‍ധനയാണ് ഉണ്ടാകുന്നത്. ഓരോ അര മണിക്കൂറിലും ശരാശരി മുന്നൂറോളം പേരാണ് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങുന്നത്

യുഎഇയും സൗദിയും ഖത്തറും ഉള്‍പ്പെട്ട മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം അതിനിര്‍ണായകഘട്ടത്തിലാണ്. ഏറ്റവും ശക്തമായ പ്രതിരോധനടപടികള്‍ ഉടന്‍ കൈക്കൊണ്ടില്ലെങ്കില്‍ രോഗം നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പുനല്‍കി.

മാര്‍ച്ച് ഇരുപത്താറിന് മധ്യപൂര്‍വേഷ്യയിലെ 13 രാജ്യങ്ങളില്‍ 32,442 കോവിഡ് രോഗികളാണ് ഉണ്ടായിരുന്നത്. ഇന്നലെ എണ്ണം 58,168 ആയി. ഒരാഴ്ചകൊണ്ട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരട്ടിയായത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് ലോകാരോഗ്യസംഘടനയുടെ ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍ മേഖലാ ഡയറക്ടര്‍ ഡോക്ടര്‍ അഹമ്മദ് അല്‍ മന്‍ധരി പറഞ്ഞു. ആരോഗ്യമേഖല ശക്തമല്ലാത്ത രാജ്യങ്ങളില്‍ക്കൂടി സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്തത് പ്രശ്നത്തിന്റെ ഗൗരവം ഇരട്ടിയാക്കുന്നു.

മേഖലയിലെ എല്ലാ ഭരണകൂടങ്ങളും രോഗപ്രതിരോധത്തിനുള്ള ഏറ്റവും കടുത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ഡോക്ടര്‍ മന്‍ധരി അപേക്ഷിച്ചു. സംശയമുള്ള എല്ലാവരുടേയും സ്രവപരിശോധന നടത്തുക, സമ്പര്‍ക്കമുണ്ടായവരെ മുഴുവന്‍ കണ്ടെത്തുക, ഐസലേഷന്‍ കര്‍ശനമാക്കുക, രോഗബാധിതരെ മുഴുവന്‍ ആശുപത്രിയിലാക്കുക, യാത്രാനിയന്ത്രണം കര്‍ശനമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.
ലോകം മുഴുവന്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര യുദ്ധങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തു. സിറിയ, ലിബിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് യു.എന്‍.സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസിന്റെ ആഹ്വാനം. കോവിഡ് മഹാമാരി അതിന്റെ പാരമ്യത്തില്‍ എത്തുന്നതെയുള്ളു. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചേക്കാം. യുദ്ധം അവസാനിപ്പിച്ച് കോവിഡ് പ്രതിരോധത്തിനായി കൈകോര്‍ക്കണമെന്നും ഗുട്ടറെസ് ആവശ്യപ്പെട്ടു

ഇന്ത്യയിൽ 2,653 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 62 പേർ മരിച്ചു. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 575 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരു ദിവസം ഇത്രയും പേർക്ക് വൈറസ് ബാധ കണ്ടെത്തിയത്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ രോഗബാധിതരുടെയെണ്ണം 490 ആയി. ഇതുവരെ 162 പേർ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. റാപിഡ് ടെസ്റ്റിനുള്ള മാർഗനിർദ്ദേശം ഐസിഎംആർ ഇന്ന് പുറത്തിറക്കും.

ലോകാരോഗ്യ സംഘടനയുടെ കോവിഡ് വാക്സിൻ ട്രയലിൽ ഐസിഎംആറും പങ്കാളിയാകും. കോവിഡിനെതിരായ പ്രതിരോധ വഴികൾ കണ്ടെത്തുന്നതിന് ലോക രാജ്യങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന സോളിഡാരിറ്റി ട്രയലാണിത്. കോവിഡ് സ്ഥിരീകരിച്ച രോഗികളിൽ അംഗീകൃത പ്രതിരോധ മാർഗങ്ങൾ പരീക്ഷിക്കും. ഐസിഎംആറിലെ ഡോ. ഷീല ഗോഡ്ബോലെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇറ്റലിയിലെ മിലാനിൽ നിന്ന് തിരികെയെത്തിച്ച 217 ഇന്ത്യക്കാരുടെ പരിശോധനാഫലം നെഗറ്റീവാണ്. മാർച്ച് പതിനഞ്ചിന് നാട്ടിലെത്തിയ ഇവർ ചാവ്ളയിലെ ഐടിബിപി ക്യാംപിൽ ക്വാറൻ്റീനിലാണ്

You might also like

-