കോവിഡ് 19 :മരിച്ചവരുടെ എണ്ണം 27000 കടന്നു ആറ് ലക്ഷത്തോളം ആളുകള്‍ക്ക് രോഗം സ്ഥികരിച്ചു
ഇറ്റലിയില്‍ ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 919 പേരാണ്.
ന്യൂസ് ഡെസ്ക് :ലോകത്താകെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 27000 കടന്നു. ആറ് ലക്ഷത്തോളം ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. ഇറ്റലി, അമേരിക്ക, സ്പെയിന്‍ എന്നിവിടങ്ങളില്‍ സ്ഥിതി മോശമാണ്.ലോകത്തെ ഞെട്ടിച്ച ഇറ്റലിയിൽ മരണ സംഖ്യ വീണ്ടും ഉയരുകയാണ് ,ഇറ്റലിയില്‍ ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 919 പേരാണ്. 312 പേര്‍ യുഎസിലും 773 പേര്‍ സ്പെയിനിലും മരിച്ചു. ഇറ്റലിക്ക് ശേഷം സ്ഥിതി ഏറ്റവും ഗുരുതരമാകുന്ന യൂറോപ്യൻ രാജ്യമാണ് സ്പെയിൻ. ഏപ്രിൽ 12 വരെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മരണ സംഖ്യയിൽ സ്പെയിനും ചൈനയെ മറികടന്നു. സ്പെയിനില്‍ ആകെ മരണം 5138 ആയി. ഫ്രാന്‍സ്, യുകെ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്.
അമേരിക്കയില്‍ ആണ് ഏറ്റവുമധികം രോഗികള്‍ ഉള്ളത്.ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് ഇതുവരെ രോഗം ബാധിച്ച് കഴിഞ്ഞു. ഇറ്റലിയില്‍ രോഗികള്‍ 86000 കടന്നു. അതേ സമയം രോഗവ്യാപനം കുറഞ്ഞ ചൈനയില്‍ ഇന്നലെ മരണം ഉണ്ടായില്ല എന്നത് ആശ്വാസകരമാണ്.