ബുധനാഴ്ച നടക്കാനിരിക്കുന്ന പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു
ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ശമ്ബളം ലഭിക്കില്ലെന്നാണ് സൂചന
തിരുവനന്തപുരം: സിപിഐയുടെ പോഷക സംഘടനയായ കേരളാ റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് (കെആര്‍ഡിഎസ്എ) സംസ്ഥാനവ്യാപകമായി ബുധനാഴ്ച നടത്തുന്ന പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ഡയസ്നോണ്‍ പ്രഖ്യാപിച്ചതിനാല്‍ നാളെ ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ശമ്ബളം ലഭിക്കില്ലെന്നാണ് സൂചന.
വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തി ജന സൗഹൃദമാക്കുക, വില്ലേജ് ഓഫീസര്പദവി ഉയര്‍ത്തി സര്‍ക്കാര്‍ നിശ്ചയിച്ച ശമ്ബളം അനുവദിക്കുക, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ 50 ശതമാനം തസ്തികള്‍ അപ്ഗ്രേഡ് ചെയ്യുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെആര്‍ഡിഎസ്എ പണിമുടക്ക് നടത്തുന്നത്.