സംസ്ഥാനത്ത് താപനില ഉയര്‍ന്നത് പരിഗണിച്ച് തൊഴിലയ്കൾടെ ജോലി സമയം പരിഷ്കരിച്ചു
ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണി വരെ എല്ലാ തൊഴിലാളികള്‍ക്കും വിശ്രമം
തിരുവനന്തപുരം: വേനല്‍ക്കാലം അടുത്തതോടെ സംസ്ഥാനത്ത് താപനില ഉയര്‍ന്നത് പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നതിന്റെ സമയക്രമം പരിഷ്കരിച്ചു.മുഖ്യമന്ത്രി പിണറായി വിജയനാണ് തന്റെ ഫെയ്സ്ബുക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.
പകല്‍ സമയത്ത് ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണി വരെ എല്ലാ തൊഴിലാളികള്‍ക്കും വിശ്രമം പ്രഖ്യാപിച്ചാണ് ഉത്തരവിട്ടത്. ഫെബ്രുവരി 11 മുതല്‍ ഏപ്രില്‍ 30 വരെയാണ് പുതിയ സമക്രമം പ്രാബല്യത്തിലുണ്ടാവുക.