നിലമ്പൂർ പാസഞ്ചർ ട്രെയിൻ യാത്രയ്ക്കിടെ വനിതാ ഡോക്ടർക്കു പാമ്പ് കടിയേറ്റതായി സംശയം: ബോഗി പൂട്ടി സർവ്വീസ് തുടർന്നു
രാവിലെ 8.15ഓടെയായിരുന്നു സംഭവം. വല്ലപ്പുഴ സ്റ്റേഷനിലെത്തിയപ്പോഴാണ് തന്നെ പാമ്പ് കടിച്ചു എന്ന് പറഞ്ഞുകൊണ്ട് ഏറ്റവും മുന്നിലെ ജനറൽ കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്‌തിരുന്ന ഗായത്രി പുറത്തിറങ്ങിയത്. ബർത്തിൽ പാമ്പുണ്ടെന്നും മറ്റ് യാത്രക്കാർ പാമ്പിനെ കണ്ടുവെന്നും യുവതി പറഞ്ഞു.
പാലക്കാട്: ട്രെയിന്‍ യാത്രക്കിടെ പാമ്പുകടിയേറ്റെന്ന് സംശയം. നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയാണ് യാത്രക്കിടെ പാമ്പ് കടിച്ചെന്ന സംശയം പ്രകടിപ്പിച്ചത്. ആയുര്‍വേദ ഡോക്ടറായ ഗായത്രി (25) ഷൊര്‍ണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സ തേടി.
ട്രെയിനിന്റെ ബര്‍ത്തില്‍ പാമ്പിനെ കണ്ടെന്ന് ചില യാത്രക്കാര്‍ പരാതിപ്പെട്ടു. റെയില്‍വേ പൊലീസ് തെരച്ചില്‍ നടത്തുകയാണ്. പാമ്പിനെയൊന്നും കണ്ടെത്താനായില്ലെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.പാമ്പിനെ കണ്ടെന്ന് പറയുന്ന ബോഗി പൂട്ടിയ ശേഷം ട്രെയിൻ സർവീസ് തുടരുകയാണ്. നിലമ്പൂർ എത്തിയ ശേഷം വിശദമായ പരിശോധന നടത്താമെന്നാണ് റെയില്‍വേ അധികൃതർ അറിയിച്ചത്.