മൂന്നാർ മാട്ടുപ്പെട്ടിയിൽ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് പേര് മരിച്ചു
കന്യാകുമാരിയിൽ നിന്നുള്ള വിദ്യാർത്ഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. 45 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി

മൂന്നാർ | മൂന്നാർ മാട്ടുപ്പെട്ടിയിൽ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം. എക്കോ പോയിന്റ് സമീപമായിരുന്നു ബസ് മറിഞ്ഞത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.തമിഴ്നാട് നാഗർകോവിലില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്.. നാഗർകോവിൽ സ്പോർട്സ് ക്രിസ്റ്റിൻ കോളേജ്ജിലെ ബി എസ് ഇ കംപ്യുട്ടർ സയൻസ് വിദ്യാർത്ഥികളായ അധിക(19 ) വേണിക (19 ) എന്നിവരാണ് മരിച്ചത് . പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിൽ 33 പേർക്ക് പരിക്കേറ്റതായി മൂന്നാർ പോലീസ് അറിയിച്ചു ഇത്തിൾ രണ്ടുപേരുടെ നില ഗുരുതരമാണ്
മൂന്ന് ജീവനക്കാരും 37 വിദ്യാര്‍ഥികളുമടക്കം നാല്പതുപേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അമിതവേഗത്തിലെത്തിയ വാഹനം വളവ് തിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു.പരിക്കേറ്റവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.