രാജ്യത്ത് ഐടി നിയമം 2021 പ്രാബല്യത്തിൽ ,ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ നാളെമുതൽ ഇന്ത്യയിൽ ഉണ്ടാകുമോ ?
നിയമം പാലിക്കാത്ത ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്ക് മെയ് 26 നിർണായകദിനം. സമൂഹമാധ്യമങ്ങൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാർ നാളെ തീരുമാനമെടുക്കും.
ഡൽഹി : രാജ്യത്ത് ഐടി നിയമം 2021 പ്രാബല്യത്തിൽ വന്നു. നിയമത്തിലെ നിർദ്ദേശങ്ങൾ പാലിക്കുമെന്ന് ഫേസ്ബുക്കിന് പിന്നാലെ ഗൂഗിളും യൂട്യൂബും അറിയിച്ചു. എന്നാൽ, സർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്ന ട്വിറ്റർ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.ഇന്ന് മുതൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന നിയമ വിരുദ്ധമായ എല്ലാ കാര്യങ്ങളിലും കമ്പനികൾക്കും ഉത്തരവാദിത്വം ഉണ്ടാകും. സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന നിർദേശം പാലിക്കാത്തവർക്കെതിരെ എന്ത് നടപടിയാകും കേന്ദ്ര സർക്കാർ സ്വീകരിക്കുക എന്നതിലാണ് ആശങ്ക. ഫെബ്രുവരിയിൽ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് രാജ്യത്തെ ഒരു സാമൂഹിക മാധ്യമ കമ്പനി മാത്രമേ പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളൂ.
നിയമം പാലിക്കാത്ത ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്ക് മെയ് 26 നിർണായകദിനം. സമൂഹമാധ്യമങ്ങൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാർ നാളെ തീരുമാനമെടുക്കും. സമൂഹ മാധ്യമങ്ങൾക്കായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന മാര്‍ഗനിര്‍ദേശം അംഗീകരിക്കാൻ അനുവദിച്ച അവസാനദിനം ഇന്ന് (മേയ് 25) ആയിരുന്നു. എന്നാൽ ഇതു പാലിക്കാൻ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള കമ്പനികൾ ഇതുവരെ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് നാളെ കേന്ദ്ര സർക്കാർ കൈക്കൊള്ളുന്ന തീരുമാനം നിർണായകമാകുന്നത്.
നിലവിൽ ട്വിറ്ററിന് സമാനമായ ഇന്ത്യയിൽ നിന്നുള്ള ‘കൂ’ മാത്രമാണ് സർക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചത്. 2021 ഫെബ്രുവരിയിലാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സമൂഹ മാധ്യമങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഈ മാർഗനിർഗദ്ദേശങ്ങൾ മേയ് 25-ന് മുൻപ് നടപ്പാക്കണമെന്നും അന്ന് നിർദ്ദേശിച്ചിരുന്നു.സമൂഹമാധ്യമങ്ങൾക്ക് ഇന്ത്യയില്‍നിന്ന് കംപ്ലയിന്‍സ് ഓഫിസര്‍മാരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവച്ച പ്രധാന നിര്‍ദേങ്ങളിലൊന്ന്. ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ ഇതു നീക്കം ചെയ്യുന്നതിനും അധികാരം നല്‍കും. സമൂഹ മധ്യമങ്ങൾക്കു പുറമെ, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാക്കിയിരുന്നു. മാർഗനിർദേശങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുന്നതിനു കമ്മറ്റിയുമുണ്ടാകും.സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ ഇന്റര്‍മീഡിയറി എന്ന നിലയിലുള്ള സംരക്ഷണം നഷ്ടമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതു കൂടാതെ നിയമനടപടികളും നേരിടേണ്ടിവരും.