പാലക്കാട് ആനചരിഞ്ഞ സംഭവത്തിൽ എസ്റ്റേറ്റ് ഉടമയുടെ മകനെ ചോദ്യം ചെയ്തു
ആനയെ തുരത്താൻ പടക്കം വെക്കാനാവാശ്യപ്പെട്ടത് എസ്റ്റേറ്റ് ഉടമ ആണെന്നാണ് ജീവനക്കാരൻ വിൽസൺ മൊഴി നൽകിയിരിന്നു
പാലക്കാട് ആനചരിഞ്ഞ സംഭവത്തിൽ എസ്റ്റേറ്റ് ഉടമയുടെ മകനെ ചോദ്യം ചെയ്യുന്നു. മുഖ്യപ്രതിയായ എസ്റ്റേറ്റ് ഉടമ അബ്ദുല്‍ കരീമും മൂത്ത മകന്‍ റിയാസുദ്ദീനും ഒളിവിലായ സാഹചര്യത്തിലാണ് പൊലീസിൻ്റെ ഈ നടപടി. അതേ സമയം, പ്രതികൾക്കായി മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കാൻ നീക്കമുണ്ട്, . ഇതെടുർന്നാണ് എസ്റ്റേറ്റ് ഉടമമെയും മകനെയും പ്രതി ചേർത്തത്.
മെയ് 12ന് പടക്കം പൊട്ടി ആനക്ക് പരുക്കേറ്റ വിവരം ഒന്നും രണ്ടും പ്രതികള്‍ അറിഞ്ഞിരുന്നു. പിന്നേയും ദിവസങ്ങളോളം പലയിടങ്ങളിലായി അലഞ്ഞ ശേഷമാണ് ആന ചരിഞ്ഞത്. മുഖ്യ പ്രതികള്‍ നേരത്തെ മൃഗവേട്ട നടത്തിയതായും മാംസം വില്‍പന നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. മൂന്നാം പ്രതി വില്‍സനെതിരെ വന്യ ജീവി സംരക്ഷണ നിയമം കേസ് എടുത്തിട്ടുണ്ട് .
മെയ് 27നാണ് ആന ചെരിഞ്ഞത് . 25ന് ആനയെ വായ തകർന്ന നിലയിൽ കണ്ടെത്തിയിരുന്നു. ശക്തിയേറിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു. ഒരാഴ്ചത്തെയെങ്കിലും പഴക്കമുള്ള മുറിവിലെ പുഴുക്കളെ ഒഴിവാക്കാനും ഈച്ചശല്യമില്ലാതാക്കാനും വെള്ളത്തില്‍ തുമ്പിയും വായും മുക്കി നില്‍ക്കെയാണ് കാട്ടാന ചരിഞ്ഞത്. സൈലന്റ് വാലി വനമേഖലയില്‍നിന്ന് പുറത്തിറങ്ങിയ ആനയാണിതെന്നാണ് കരുതുന്നത്. പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് എന്ന സ്ഥലത്താണ് സംഭവം നടന്നത്. പോസ്റ്റ്മാർട്ടത്തിലാണ് ആന ഗർഭിണി ആയിരുന്നു എന്ന്