തൃശ്ശൂരിൽ കാട്ടാന ആദിവാസിവയോധികനെ ചവിട്ടി കൊന്നു
വെള്ളച്ചാലിലെ പ്രഭാകരൻ ആറുപതുകാരനാണ് മരിച്ചത്. വനത്തിനുള്ളില്‍വെച്ചായിരുന്നു ആക്രമണമുണ്ടായത്കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു പ്രഭാകരന്‍. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കാടിനകത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

തൃശൂര്‍|തൃശൂരിൽ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയ ആദിവാസിയാണ് ആന ചവിട്ടിക്കൊന്നത്. വെള്ളച്ചാലിലെ പ്രഭാകരൻ ആറുപതുകാരനാണ് മരിച്ചത്.
വനത്തിനുള്ളില്‍വെച്ചായിരുന്നു ആക്രമണമുണ്ടായത്കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു പ്രഭാകരന്‍. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്.
രാവിലെ ഏഴുമണിയോടെ പ്രഭാകറും മകൻ മണികണ്ഠനും മരുമകൻ ലിജോക്കും ഒപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ കാടുകയറിയത് , പീച്ചി റെയ്ഞ്ചിലെ അമ്പഴച്ചാൽ ഭാഗത്ത് എത്തിയപ്പോൾ മൂവർക്കും നേരെ കാട്ടാന പാഞ്ഞടുക്കുകയായിരിന്നു മൂവരും ഓടി രക്ഷപെടാൻ ശ്രമിച്ചാക്കിലും കാട്ടാന പ്രഭാകരനെ പിടികൂടുകയും ചവിട്ടി കൊലപ്പെടുത്തുകയുമായിരിന്നു . ഓടി രക്ഷപെട്ട പ്രഭാകരന്റെ മകനും മരുമകനും തിരിച്ചു ഊരിൽ എത്തി വിവരം അറിയിക്കുകയായിരുന്നു വനപാലക സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട് . കാടിനകത്തുനിന്ന് മൃതദേഹം കണ്ടെത്തി .പീച്ചി വനംവകുപ്പ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരുമടക്കമുള്ളവരുടെ സംഘം ഈ മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്