പെരുമഴ !പെരിയാറ്റിൽ ഒഴുക്കിൽ പെട്ട് കാട്ടാനയുടെ ജഡം..വീഡിയോ കാണാം..
മഴ കനത്തു പെയ്യുന്നതിനാൽ തീരങ്ങളായിൽ വൻതോതിൽ വെള്ളം കയറിയിട്ടുണ്ട് അങ്ങനെ ആന ഒഴിക്കിൽപെട്ടതോ അതോ പെരിയ മുറിച്ചു കടക്കുമ്പോഴോ അപകടത്തിൽ പെട്ടതാവാമെന്നാണ് കരുതുന്നത്
വീഡിയോ കാണാം
നേര്യമംഗലം : പെരിയാറ്റിൽ ഒഴുക്കിൽ പെട്ട് കാട്ടാനയുടെ ജഡം കണ്ടെത്തി നേര്യമംഗലം പാലത്തിനു സമീപം കുത്തൊഴുക്കിലാണ് ആനയുടെ ജഡം ഒഴുകിപ്പോകുന്ന നിലയിൽ ഇന്ന് വൈകിട്ട് ആറുമണിയോടെ നാട്ടുകാർ കണ്ടെത്തിയത് . പെരിയാർ ഒഴുകിയെത്തുന്ന പനം കുട്ടിമുതൽ കാഞ്ഞിരവേലിവരെയുള്ള ഏകദേശം 16 കിലോമീറ്ററിലധികം ദൂരം വനമേഖലയാണ് ഇതിൽ കരിമണൽ ലോവർ പെരിയാർ തട്ടകണ്ണി തുടങ്ങിയ പ്രദേശങ്ങൾ കാട്ടാനകൾ അധികമുള്ള ആനതാരായാണ്. മഴ കനത്തു പെയ്യുന്നതിനാൽ തീരങ്ങളിൽ വൻതോതിൽ വെള്ളം കയറിയിട്ടുണ്ട് .അങ്ങനെ ആന ഒഴിക്കിൽപെട്ടതോ അതോ പെരിയ മുറിച്ചു കടക്കുമ്പോഴോ അപകടത്തിൽ പെട്ടതാവാമെന്നാണ് കരുതുന്നത് ആനയുടെ ജഡത്തിന് രണ്ടു ദിവസ്സത്തിലധിക പഴക്കമുള്ളതായാണ് വിവരം . നേര്യമംഗലത്ത് പെരിയാറിൽ വലിയ ഒഴുക്കിൽ കണ്ടെത്തിയ കാട്ടാനയുടെ ജഡം ഭൂതത്താൻ കേട്ട് അണക്കെട്ടിൽ എത്തുമ്പോഴ് കരക്കടിപ്പിക്കാനാകുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ