മൂന്നാറിലെ പട്ടയഭൂമിയിലെ നിർമ്മാണങ്ങൾക്ക് എന്തിനാണ് റവന്യൂ വകുപ്പിന്റെ എൻ ഓ സി ,ഒഴിവാക്കികൂടെ ഹൈകോടതി ?

പട്ടയഭൂമിയിലെ വീട് നിർമ്മാണം ഉൾപ്പെടെ റവന്യൂ ഉദ്യോഗസ്ഥർ അകാരണമായി തടയുകയാണെന്നു ,റവന്യൂ എൻ ഓ സി ലഭിക്കാത്തതിനാൽ യാതൊരു നിർമ്മാണങ്ങളും ജില്ലയിൽ സമയബന്ധിതമായി നടക്കുനില്ലന്നും അതിജീവന പോരാട്ട വേദിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പിയുസ് കൊറ്റം കോടതിയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് .

0

കൊച്ചി | ഇടുക്കിജില്ലയിലെ പട്ടയഭൂമിയിൽ നിർമ്മാണം നടത്തുന്നതിന് എന്തിനാണ് റവന്യൂ വകുപ്പിന്റെ എൻ ഓ സി , എൻ ഓ സി ഒഴിവാക്കികൂടെ ?എന്ന് കോടതി ചോദിച്ചു . ഇടുക്കിജില്ലയിലെ നിർമാണങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എൻ ഓ സി വേണമെന്ന സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തും  വൈദ്യുതി സംബന്ധമായ സേവനം ലഭിക്കണമെങ്കിൽ റവന്യൂ വകുപ്പിന്റെ എൻഒസി വേണമെന്ന് ഉത്തരവും ചോദ്യം ചെയ്തും  ഇടുക്കിയിലെകർഷക സംഘടന അതിജീവന പോരാട്ടവേദി സമർപ്പിച്ച ഹർജിയിലാണ് കോടതി സർക്കാരിനോട് അഭിപ്രായം ആരാഞ്ഞത് .പട്ടയഭൂമിയിലെ വീട് നിർമ്മാണം ഉൾപ്പെടെ റവന്യൂ ഉദ്യോഗസ്ഥർ അകാരണമായി തടയുകയാണെന്നു ,റവന്യൂ എൻ ഓ സി ലഭിക്കാത്തതിനാൽ യാതൊരു നിർമ്മാണങ്ങളും ജില്ലയിൽ സമയബന്ധിതമായി നടക്കുനില്ലന്നും നിർമ്മാണം പൂർത്തിയായ കെട്ടിങ്ങൽക്ക് വൈദുതി കണക്ഷൻപോലും നല്കുനില്ലന്നും അതിജീവന പോരാട്ട വേദിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പിയുസ് കൊറ്റം കോടതിയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് . ജസ്റ്റിസ് മുഹമ്മദ് മുസ്താക്ക് ,ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിനോട് അഭിപ്രായം ആരാഞ്ഞത് .

യഥാർത്ഥ പട്ടയഉടമയെ തിരിച്ചറിയുന്നതിനാണ് സർക്കാർ എൻ ഓ സി മൂന്നാർ മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്നും ,എൻ ഓ സി പിൻവലിക്കാനാകില്ലന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ  യഥാർത്ഥ പട്ടയ ഉടമകളെയും വ്യാജപട്ടയങ്ങളെയും കണ്ടെത്താൻ നിങ്ങൾക്ക് മാർഗ്ഗമില്ലേ ? ഭൂമിയുടെ വിവരങ്ങൾ ഡിജിറ്റിലൈസ് ചെയ്യുകയോ യാതാർത്ഥ പട്ടയങ്ങളുടെ പട്ടിക പ്രസിദ്ധികരിക്കുയോ ചെയ്യണമെന്ന് കോടതി വാക്കാൽ നിർദേശം നൽകി . പട്ടയങ്ങളും വ്യാജ പട്ടയങ്ങളും കൃത്യമായി കണ്ടെത്തി പട്ടിക ഉണ്ടാക്കിയിട്ടുണ്ടോ? എന്നും കോടതി ആരാഞ്ഞു .പട്ടയങ്ങളുടെയും വ്യാജപട്ടയങ്ങളുടെ കണക്ക് തങ്ങളുടെ പക്കൽ ഇല്ലന്ന് സർക്കാർ കോടതിയെ അറിയിച്ചു . നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള എൻ ഓ സിയുടെ പേരിലുള്ള നിർമ്മാണ വിലക്ക് ഭരണഘടനാ വിരുദ്ധമെന്ന് അതിജീവന പോരാട്ടവേദി കോടതിയെ അറിയിച്ചു. കോടതിയും ജില്ലാഭരണകൂടവും കയ്യേറ്റക്കാരുടെ ലിസ്റ്റ് അംഗീകരിച്ച സാഹചര്യത്തിൽ എന്തിനാണ് പട്ടയ ഉടമകളെ ദ്രോഹിക്കുന്നതെന്നും , പട്ടയഭൂമിയിൽ നിർമ്മാണങ്ങൾ നടത്തുന്നത് നിലവിലെ നിയമം അനുശാസിക്കുന്ന എല്ലാത്തരം ഫീസുകളും അടച്ചുകൊണ്ടും കെട്ടിട നിർമ്മാണ ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുമാണ്, സംസ്ഥാനത്ത് ഒരിടത്തും ഏർപ്പെടുതാത്ത ഇടുക്കിയിലെ റവന്യൂ എൻ ഓ സി ഭരണഘടനാ വിരുദ്ധമെന്നും  സർക്കാർ തീരുമാനം റദ്ദ് ചെയ്തത്  ഇടുക്കിയിലെ ജനങ്ങളുടെ നിയമവിധേയമായ നിർമ്മാണങ്ങൾക്ക് അനുമതി നൽകണമെന്നും അതി ജീവന പോരാട്ടവേദി കോടതിയിൽ ആവശ്യപ്പെട്ടു .അതിജീവനപോരാട്ടവേദിയുടെ ആവശ്യത്തെ
സർക്കാർഅഭിഭാഷകർ എതിർത്തങ്കിലും ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കാനാകുമെന്ന്‌ അറിയിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി .അതേസമയം മുന്നാറിൽ എൻ ഓ സിയുടെ പേരിൽ പട്ടയ ഉടമകളെ റവന്യൂ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ എന്തുകൊണ്ടാണ് ഈ വിവരം കോടതിയെ ധരിപ്പിക്കാത്തതെന്നും കോടതി ചോദിച്ചു .നിർമ്മാണം നിരോധനം നിലനിൽക്കുന്ന വെള്ളത്തൂവൽ പള്ളിവാസൽ പഞ്ചായത്തുകളെ അതിജീവന പോരാട്ടവേദി കേസിൽ കക്ഷിചേർത്തിരുന്നു എന്നാൽ ഇവർ ഇക്കാര്യത്തിൽ കോടതിയും നിലപാട് അറിയിക്കാൻ തയ്യാറായില്ല. മാത്രമല്ല ഈ ഗ്രാമ പഞ്ചായത്തുകളുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നതുമില്ല.

പട്ടയങ്ങളുടെ വ്യാജപട്ടയങ്ങളുടെ വിശദവിവരങ്ങൾജില്ലാകളക്ടർ  ഈ മാസം 24 ന് കോടതിൽ ഓൺലൈനായി പങ്കെടുത്ത്‌ നേരിട്ടറിയിക്കണം .2005 ലെ ടൂറിസം പ്രോത്സാഹനത്തിനായുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക മേഖലയായിപ്രഖ്യപിച്ചിട്ടുണ്ടെന്നു മുന്നാറിലെ റവന്യൂ എൻ ഓ സി ബാധകമാണെന്നും അമിക്കസ്‌കുറി കോടതിയെഅറിയിച്ചു. മുന്നാറിൽ പ്രത്യേക പ്രദേശമായി പ്രഖ്യപനവുമായി ബന്ധപെട്ടു നിലപാടറിയിക്കാനും കോടതി സർക്കാരിന് നിദേശം നൽകി . ഭൂ പ്രശ്‍നങ്ങളുമായി ബന്ധപെട്ടു കോടതി നടപടികൾ തുടരുന്നതിനാൽ ഇടുക്കി കളക്‌ടർ ആറുമാസത്തേക്ക് തുടരണമെന്നും കോടതി സർക്കാരിന് നിർദേശം നൽകി.മൂന്നാറിൽ നിർമ്മാണങ്ങൾക്കുള്ള റവന്യൂ എൻ ഓ സി അടക്കമുള്ള കാര്യങ്ങളിൽ അതിജീവനപോരാട്ടവേദിയുടെ ആവശ്യങ്ങളെ സർക്കാർ അഭിഭാഷകർ കോടതിയിൽ എതിർത്തു . കേസ് ഈ മാസം 24 ന് വീണ്ടും പരിഗണിക്കും . മൂന്നാർ കൈയേറ്റം ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ടു വൺ എർത്ത് വൺ ലൈഫ് എന്ന സംഘട നൽകിയ ഹർജി പരിഗണിക്കുന്ന മൂന്നാർ ബെഞ്ചിന്റേതാണ് ഉത്തരവ് .

You might also like

-