ലോകാരോഗ്യ സംഘടനക്കുള്ള സഹായം അമേരിക്ക നിർത്തലാക്കി ,കൊറോണ വ്യാപനം തടയുന്നതിൽ പരാജയപെട്ടു

ചൈനയെ ലോകാരോഗ്യ സംഘടന അതിരുവിട്ടു സഹായിക്കുന്നുവെന്നും വൈറസ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നും അമേരിക്കന്‍ പ്രസിഡ്ന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു

0

വാഷിങ്ടൺ :കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുത് തടയുന്നതിൽ ലോകാരോഗ്യ സംഘടനപരാജയപെട്ടന്നാരോപിച്ചു ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിർത്തലാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു ചൈനയെ ലോകാരോഗ്യ സംഘടന അതിരുവിട്ടു സഹായിക്കുന്നുവെന്നും വൈറസ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നും അമേരിക്കന്‍ പ്രസിഡ്ന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.

“അമേരിക്ക ഓരോ വർഷവും 400 മില്യൺ മുതൽ 500 മില്യൺ ഡോളർ വരെയാണ് ലോകാരോഗ്യ സംഘടനക്ക നൽകി വന്നിരുന്നത് എന്നാൽ കൊറോണ പൊട്ടി പുറപെട്ടതുമായി ബന്ധപെട്ടു എന്തങ്കിലും ചെയ്യാൻ അവർക്കായിട്ടില്ല അമേരിക്ക ഉൾപ്പെടെയുള്ളവർ നൽകുന്ന തുക ദുര്വിനിയിഗം ചെയ്തു രോഗം ബാധിച്ചു ആയിരകണക്കിന് ആളുകൾ ലോകത്തു മരിച്ചു വീഴുമ്പോഴാണ് ഈ കിടുകാര്യസ്ഥത “ട്രംപ് പറഞ്ഞു

Donald J. Trump Retweeted
The White House
President

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 2000ത്തിലധികം പേരാണ്. രോഗവ്യാപന തോത് അമേരിക്കയില്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ഇതിനിടെയാണ് ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിര്‍ത്തലാക്കികൊണ്ട് ട്രംപിന്‍റെ പ്രഖ്യാപനം. കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയോട് പക്ഷപാതം കാണിക്കുന്നെന്നും കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നും ട്രംപ് ആരോപിച്ചു. ചൈനയില്‍ രോഗം സ്ഥിരീകരിച്ചത് ലോകാരോഗ്യ സംഘടന മറച്ചുവെച്ചു. സംഘടന അതിന്റെ കടമ നിര്‍വഹിക്കേണ്ട സമയത്ത് ചൈനയെ കൂടുതല്‍ പിന്തുണച്ചത് ശരിയല്ല. കൃത്യമായ വിലയിരുത്തലിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് ധനസഹായം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതെന്നും ട്രംപ് പറഞ്ഞു.

ചൈനയെ ലോകാരോഗ്യ സംഘടന കൂടുതല്‍ പിന്തുണക്കുന്നുണ്ടെന്നും ഇത് തുടര്‍ന്നാല്‍ ധനസഹായം നിര്‍ത്തലാക്കുമെന്നും ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അമേരിക്ക ധനസഹായം നിര്‍ത്തലാക്കിയത് ലോകാരോഗ്യ സംഘടനക്ക് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്

You might also like

-