ജമാല്‍ ഖശോഗിയുടെ മൃതദേഹം എവിടെ ? : റജബ് ത്വയിബ് ഉര്‍ദുഖാന്‍.

സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് ജമാല്‍ ഖശോഗി കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നത ഉദ്യോഗസ്ഥരടക്കം 18 പേരെ സൗദി അറസ്റ്റ് ചെയിതിരുന്നു

0

റിയാദ് :സൗദിയിൽ കൊലചെയ്യപ്പെട്ട പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍‌ ജമാല്‍ ഖശോഗിയുടെ മൃതദേഹം എവിടെയെന്ന് വ്യക്തമാക്കണമെന്ന് സൗദിയോട് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉര്‍ദുഖാന്‍ആവശ്യപ്പെട്ടു . കുറ്റവാളികള്‍ സൗദികള്‍ ആയതുകൊണ്ടാണ് ഈ ചോദ്യമെന്നും ഉര്‍ദുഖാന്‍ വിശദികരിച്ചു
ഒക്ടോബര്‍ രണ്ടിന് സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് ജമാല്‍ ഖശോഗി കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നത ഉദ്യോഗസ്ഥരടക്കം 18 പേരെ സൗദി അറസ്റ്റ് ചെയിതിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഉര്‍ദുഖാന്റെ ആവശ്യം. മൃതദേഹം തുര്‍ക്കിയിലെ പ്രാദേശിക സഹായിക്ക് കൈമാറിയെന്നാണ് വിവരം.വിഷയത്തില്‍ സൗദിയുടെ മറുപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തുര്‍ക്കി
. ഇതിനിടെസൗദി യാത്രാ വിലക്ക് നീക്കിയതിനെ തുടർന്ന് ഖശോഗിയുടെ മകന്‍ സലാഹ് അമേരിക്കയിയിൽ എത്തി . അമേരിക്കയില്‍ സ്ഥിര താമസക്കാരനായ ഖശോഗി വാഷിങ്ടണ്‍ പോസ്റ്റില്‍ സൗദി കിരീടാവകാശിക്കെതിരെ വാര്‍ത്തകള്‍ എഴുതിയിരുന്നു.

You might also like

-