പശ്ചിമ ബംഗാള്‍ ബി.ജെ.പി. അധ്യക്ഷന്‍ ദിലീപ് ഘോഷിനെ നീക്കി
ബി.ജെ.പിയില്‍ നിന്ന് എം.പിയും എം.എല്‍.എമാരും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഇതുവരെ നാല് എം.എല്‍.എമാരും ഒരു എം.പിയുമാണ് ബി.ജെ.പിയില്‍ നിന്ന് തൃണമൂലില്‍ എത്തിയത്.
കൊൽക്കൊത്ത :പശ്ചിമ ബംഗാള്‍ ബി.ജെ.പി. അധ്യക്ഷന്‍ ദിലീപ് ഘോഷിനെ പാര്‍ട്ടിയിലെ തല്‍സ്ഥാനത്തുനിന്ന് നീക്കി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ എം.പി. സുകാന്ത മജുംദാറിനോട് നേതൃത്വം ആവശ്യപ്പെട്ടു. പകരം ദിലീപ് ഘോഷിന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം
ല്‍കിയിട്ടുണ്ട്.ബി.ജെ.പിയില്‍ നിന്ന് എം.പിയും എം.എല്‍.എമാരും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഇതുവരെ നാല് എം.എല്‍.എമാരും ഒരു എം.പിയുമാണ് ബി.ജെ.പിയില്‍ നിന്ന് തൃണമൂലില്‍ എത്തിയത്. മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ബാബുല്‍ സുപ്രിയോ ആണ് ഏറ്റവും ഒടുവില്‍ ബി.ജെ.പി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. എം.എല്‍.എമാരായ സൗമന്‍ റോയ്, ബിശ്വജിത് ദാസ്, തന്മയ് ഘോഷ്, മുകുള്‍ റോയ് എന്നിവരാണ് ബാബുലിന് മുന്‍പ് ബി.ജെ.പി വിട്ട് തൃണമൂല്‍ കൂടാരത്തിലെത്തിയത്.