കാലാവസ്ഥ: വടക്കൻ കേരളത്തിൽ ചൂട് കനക്കും; തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത
കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് പാലക്കാട് കണ്ണൂർ ജില്ലകളിലാണ് കൂടുതൽ താപനില രേഖപ്പെടുത്തിയത്
സംസ്ഥാനത്ത് വേനൽ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ചൂട് കനക്കും. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് പാലക്കാട് കണ്ണൂർ ജില്ലകളിലാണ് കൂടുതൽ താപനില രേഖപ്പെടുത്തിയത്. അതേസമയം മധ്യ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയുണ്ട്.
മഴക്കൊപ്പം 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കടലാക്രമണ ഭീഷണി മുൻനിർത്തി മത്സ്യത്തൊഴിലാളികൾക്കും തീരപ്രദേശത്തുള്ളവർക്കും പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.