തീരമേഖലകയിൽ ജാഗ്രത വൻ തിരമാലക്ക് സാധ്യത

വേ​ലി​യേ​റ്റ സ​മ​യ​മാ​യ രാ​വി​ലെ ഏ​ഴു മു​ത​ൽ 10 വ​രെ​യും വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ എ​ട്ടു​വ​രെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പു​യ​രാ​നും ക​ട​ൽ​ക്ഷോ​ഭ​മു​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

0

തിരുവനന്തപുരം : കേ​ര​ള തീ​ര​ത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി​പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ (ഐ​എ​ന്‍​സി​ഒ​ഐ​എ​സ്) മു​ന്ന​റി​യി​പ്പ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30വ​രെ കാ​സ​ർ​ഗോ​ഡ് മു​ത​ൽ വി​ഴി​ഞ്ഞം വ​രെ​യു​ള്ള കേ​ര​ള തീ​ര​ത്ത് മൂ​ന്നു മു​ത​ൽ 3.9 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. കേ​ര​ള തീ​ര​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന സ​മു​ദ്ര പ്ര​ദേ​ശ​ത്തും ഉ​യ​ർ​ന്ന തി​ര​മാ​ല​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പുണ്ട്.

വേ​ലി​യേ​റ്റ സ​മ​യ​മാ​യ രാ​വി​ലെ ഏ​ഴു മു​ത​ൽ 10 വ​രെ​യും വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ എ​ട്ടു​വ​രെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പു​യ​രാ​നും ക​ട​ൽ​ക്ഷോ​ഭ​മു​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ നി​ന്ന് മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കേ​ര​ള തീ​ര​ത്തേ​ക്ക് കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യും ഐ​എ​ന്‍​സി​ഒ​ഐ​എ​സ് അ​റി​യി​ച്ചു. തീ​ര​ദേ​ശവാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്

You might also like

-