“ആർഎസ്എസുമായി ഇന്നോ ഇന്നലെയോ ഐക്യപ്പെട്ടില്ലെന്നും നാളെയും യോജിക്കില്ലാ “മുഖ്യമന്ത്രി
"ആർഎസ്എസ് നേതാക്കളുടെ ചിത്രങ്ങൾക്ക് മുന്നിൽ താണുവണങ്ങിയ ചിലരുണ്ടല്ലോ, അവരെ പോലെ അല്ല സിപിഎം. ആർഎസ്എസ് ശാഖക്ക് കാവൽ നിന്നെന്ന് പറഞ്ഞത് പഴയ കെപിസിസിപ്രസിഡന്റാണ്
തിരുവനന്തപുരം| സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ . അടിയന്തിരാവസ്ഥക്കാലത്ത് സ്വന്തം നിലയ്ക്കാണ് സിപിഎം പോരാടിയത്. ആർഎസ്എസുമായി ഒരു ഘട്ടത്തിലും സഹകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയുമായാണ് സി പി എം സഹകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു
സംസ്ഥാന സെക്രട്ടറി യുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വന്നപ്പോൾ എംവി ഗോവിന്ദൻ തന്നെ വിശദീകരിച്ചിരിന്നു “ആർഎസ്എസുമായി ഇന്നോ ഇന്നലെയോ ഐക്യപ്പെട്ടില്ലെന്നും നാളെയും യോജിക്കില്ലെന്നും വ്യക്തമാക്കി. ആർഎസ്എസ് മാത്രമല്ല, ഒരു വർഗീയ ശക്തിയുമായും യോജിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിന്റെ രാഷ്ട്രീയം മറച്ചു വെക്കാറില്ല. എത്ര വലിയ ശത്രുവിന് മുന്നിലും തലയുയർത്തി നിലപാട് പറയും.
“ആർഎസ്എസ് നേതാക്കളുടെ ചിത്രങ്ങൾക്ക് മുന്നിൽ താണുവണങ്ങിയ ചിലരുണ്ടല്ലോ, അവരെ പോലെ അല്ല സിപിഎം. ആർഎസ്എസ് ശാഖക്ക് കാവൽ നിന്നെന്ന് പറഞ്ഞത് പഴയ കെപിസിസിപ്രസിഡന്റാണ് . വിശ്വസിക്കാവുന്ന മിത്രം എന്ന നിലക്കല്ലേ അന്ന് കോൺഗ്രസ് സമീപനം എടുത്തോ ? ഏതെങ്കിലും വിവാദമുണ്ടാക്കി സിപിഎമ്മിനെ കുടുക്കാമെന്ന് കരുതിയാൽ അത് അത്ര പെട്ടെന്ന് വേവില്ലാ “-അദ്ദേഹം പറഞ്ഞു.
ആർഎസ്എസുമായി സിപിഎമ്മിന് ഒരു തരത്തിലും ബന്ധമില്ല. ആർഎസ്എസ് ആശയങ്ങൾക്കെതിരെ പോരാടുന്നവരാണ് സിപിഎമ്മുകാർ. ആഭ്യന്തര ശത്രുക്കളായി ആർഎസ്എസ് കാണുന്നത് കമ്മ്യൂണിസ്റ്റുകാരെയാണ്. സിപിഎം രൂപീകൃതമായ അന്ന് മുതൽ ഇന്നോളം ആർഎസ്എസുമായി ഐക്യപ്പെട്ടിട്ടില്ല. ഇന്നലെയും ഇല്ല ഇന്നും ഇല്ല ഇനി നാളേയും ഇല്ല. സ്വന്തം നിലക്കാണ് അടിയന്തരാവസ്ഥ കാലത്ത് സിപിഎം പോരാടിയത്. അന്ന് ആർഎസ്എസിന് ഇന്ദിരാഗാന്ധിയുമായും കോൺഗ്രസുമായും ഏത് തരത്തിലുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് നീരജാ ചൗധരി എഴുതിയിട്ടുണ്ട്. ഇത് തീർച്ചയായും പ്രതിപക്ഷ നേതാവ് വായിച്ചിരിക്കും.
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനാണ് അടിയന്തിരാവസ്ഥ കാലത്ത് സിപിഎം പോരാടിയത്. തിരഞ്ഞെടുപ്പിൽ അതിൻ്റെ ഭാഗമായി ജനതാ പാർട്ടിയുമായി സി പി എം സഹകരിച്ചു. മറുവശത്ത് യു ഡി എഫാണ് ജനസംഘവും ജനതാ പാർട്ടിയുമായി കേരളത്തിൽ സഖ്യം ഉണ്ടാക്കി. ഒ രാജഗോപാൽ കെ ജി മാരാർ എന്നിവരുമായി കോൺഗ്രസ് സഹകരിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അതേസമയം ഇറാൻ ഇസ്രായേൽ സംഘർഷത്തിൽ അന്താരാഷ്ട്ര നിയമങ്ങളും എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടാണ് ഇസ്രയേൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഒത്താശയോടെ ഇറാനെതിരെ ആക്രമണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ നത്തുന്ന ആക്രമണം ഉടനടി നിർത്താൻ ലോകമാകെ ഒന്നിച്ച് ശബ്ദമുയർത്തണമെന്നും ഇസ്രയേൽ ആക്രമണം തടയാൻ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇറാൻ-ഇസ്രയേൽ സ്ഥിതി ആശങ്കാജനകമാണ്. ഇന്ത്യാ ഗവൺമെന്റ് പശ്ചിമേഷ്യയിൽ നീതിക്കും സമാധാനാത്തിനും വേണ്ടി വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരികെ വരാൻ ഉദ്ദേശിക്കുന്ന കേരളീയർക്ക് കേരളഹൗസിൽ താമസൗകര്യമാരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് നോർക്കയെ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു