ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ നടത്തിയ പ്രസംഗത്തിനെതിരെ വയനാട് യുവ ജനതാദള്‍ പോലീസില്‍ പരാതി നല്‍കി
പ്രസംഗം വര്‍ഗീയ കലാപത്തിന് കാരണമാകും എന്ന് ആരോപിച്ചാണ് യുവജനതാദള്‍ പരാതി നല്‍കിയിരിക്കുന്നത്
കല്‍പറ്റ: പത്തനംതിട്ടയില്‍ ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ നടത്തിയ പ്രസംഗത്തിനെതിരെ വയനാട് യുവ ജനതാദള്‍ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. പ്രസംഗം വര്‍ഗീയ കലാപത്തിന് കാരണമാകും എന്ന് ആരോപിച്ചാണ് യുവജനതാദള്‍ പരാതി നല്‍കിയിരിക്കുന്നത്. കല്‍പറ്റ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.ക്രിസ്ത്യന്‍, ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ മുസ്ലീങ്ങളോട് വിദ്വേഷവും പകയും ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് മാത്രം നടത്തിയതാണ് പ്രസ്തുത പ്രസംഗമെന്നാണ് പരാതിയില്‍ പറയുന്നത്.
വിവാദ പ്രസംഗത്തില്‍ നേരത്തെ മറ്റൊരു പരാതി ഫാദറിനെതിരെ കണ്ണൂര്‍ പൊലീസിന് ലഭിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് പഴയങ്ങാടി സ്വദേശി ബി തന്‍വീര്‍ അഹമ്മദ് എന്നയാളാണ് പരാതി നല്‍കിയത്. മതസ്പര്‍ധയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയെന്ന് കാണിച്ചാണ് തന്‍വീറിന്‍റെ പരാതി.