വയനാട് ദുരന്തം മരണം 255 , കാണാതായത് 240 പേർ

ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ കിട്ടിയത് 72 മൃതദേഹങ്ങൾ. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. 240 പേരെ ഇനിയും കണ്ടെത്താനായില്ല.

0

വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ മരണം 255 ആയി, കാണാതായത് 240 പേരുടെ മരണം സ്ഥികരിച്ചിട്ടുണ്ട് . ദുരന്തത്തിൽ മരിച്ച 32 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ഇപ്പോഴും സംസ്കാരം നടക്കുന്നു.ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ കിട്ടിയത് 72 മൃതദേഹങ്ങൾ. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. 240 പേരെ ഇനിയും കണ്ടെത്താനായില്ല. 195 പേർ ചികിത്സയിലുണ്ട്. 147 മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിൽ 42 എണ്ണവും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്.

വയനാട്ടിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും മാറിത്താമസിക്കമെന്ന് വയനാട് ജില്ലാ കളക്ടർ. മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിച്ച് നൽകി. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി,കാപ്പിക്കളo,സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്നും കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം രാത്രിയും തുടരുമെന്ന് സൈന്യം. രാവിലെയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും സൈന്യം വ്യക്തമാക്കി. മുണ്ടക്കൈയിലേക്കുളള താല്‍ക്കാലിക പാലം നേരത്തെ മുങ്ങിയിരുന്നു. ശക്തമായ മലവെളളപ്പാച്ചിലിലാണ് പാലം മുങ്ങിയത്. താല്‍ക്കാലിക പാലം ഉയര്‍ത്താന്‍ ശ്രമം നടത്തി വരികയായിരുന്നു.

You might also like

-