ഇടുക്കി ഡാം തുറന്നു നിരൊഴിക്കിയിട്ടും ജലനിരപ്പ് വർദ്ധിക്കുന്നു വൃഷ്ടിപ്രദേശത്തു കനത്തമഴ

ലനിരപ്പ് ഉയരാതെ ക്രമീകരിക്കുകയാണ് ലക്ഷ്യമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു

0

ചെറുതോണി :ഒരു സെക്കന്‍റില്‍ ഒരു ലക്ഷം വെള്ളം തുറന്നുവിട്ടിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് രാത്രിയോടെ വീണ്ടും കൂടി വൃഷ്ടിപ്രദേശത്തു ശക്തമായ മഴ പെയുകയും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് അണക്കെട്ടിൽ നിന്നും തുറന്നു വിടുന്നതിനേക്കാൾ കൂടുതൽ ജലം വൻതോതിൽ ഒഴുകി എത്തിക്കൊണ്ടിരിക്കുന്നു സാഹചര്യത്തിലാണ് അണക്കെട്ടിലെ ജലനിരപ്പ് വർധിച്ചുകൊണ്ടിരിക്കുന്ന അണക്കെട്ടിലെ ജലനിരപ്പ് രാത്രിയോടെയാൻ കൂടിയത് . ജലനിരപ്പ് ഉയരാതെ ക്രമീകരിക്കുകയാണ് ലക്ഷ്യമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

IDUKKI RESERVOIR
*FRL : 2403.00ft
MWL : 2408.50ft

Present Water Level: 2398.16ft
Last year water level:2394.02ft
Upper Rule level:2399.31ft

Present Live Storage:1376.778MCM (94.33%)
Last Year Live Storage:1308.242MCM (89.63%,)

Inflow /day 19.783MCM
Spilled/day : 9.072 MCM
P.H Discharge/day: 9.9037MCM Generation/day: 14.862MU
Rain fall: 37.8 mm

Blue Alert : 2391.31ft
Orange Alert : 2397.31ft
Red Alert. : 2398.31ft

മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയരുന്നുണ്ട്. മാട്ടുപ്പെട്ടി ഡാമിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ ഉയർത്താന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. നിലവില്‍ 50 സെ.മീ തുറന്ന മൂന്ന് ഷട്ടറുകൾ 70 സെ.മീറ്ററിലേക്ക് ഉയർത്തും. മുതിരപ്പുഴയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. മൂന്നാർ ദേവികുളം അഞ്ചാംമൈലിൽ മണ്ണിടിച്ചിലുണ്ടായി. ആളപായമില്ല, വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ജില്ലയില്‍ ഈ മാസം 24 വരെ രാത്രിയാത്രാ നിരോധനം നീട്ടിയിട്ടുണ്ട്.ഇടുക്കിയില്‍ ഇന്ന് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ജില്ലയില്‍ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്

മൂന്നാർ മാട്ടുപ്പെട്ടി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്താന്‍ തീരുമാനമായി. ശക്തമായ മഴയാണ് ഇന്നലെ രാത്രി ഇടുക്കിയുടെ പല ഭാഗങ്ങളിലും പെയ്തത്. ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറിലും മഴ ശക്തമായിരുന്നു. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലർട്ട് നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതാ നിർദേശമുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാന്‍ ജില്ലാ ഭരണകൂടം നിർദേശം നല്‍കി

You might also like

-