അതിതീവ്വ്ര മഴ മുല്ലപ്പെരിയാർ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു.ഏഴ് ഡാമുകളിൽ റെഡ് അലർട്ട്
ഷട്ടർ തുറന്നിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുകയാണ്. 2399.12 അടിയാണ് നിലവിലെ ജലനിരപ്പ്. ഒരു ഷട്ടർ 40 സെ.മി ഉയർത്തി 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്
തിരുവനന്തപുരം | അതിശകതമായ മഴെത്തുടർന്നു മുല്ലപ്പെരിയാർ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാർ ഡാമിലെ നിലവിലെ ജലനിരപ്പ് 140.35 അടിയാണ്. സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 2,300 ഘനയടി വെള്ളമാണ്. തമിഴ്‌നാട് 2,300ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. ഷട്ടർ തുറന്നിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുകയാണ്. 2399.12 അടിയാണ് നിലവിലെ ജലനിരപ്പ്. ഒരു ഷട്ടർ 40 സെ.മി ഉയർത്തി 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
പത്തനംതിട്ടയിൽ കക്കി ഡാമിൽ സംഭരണശേഷിയുടെ 95 ശതമാനത്തിലധികം വെള്ളമാണ് ഇപ്പോൾ ഉള്ളത്. പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 157 ക്യുമെക്‌സായി ഉയർത്തിയിട്ടുണ്ട്. പമ്പ ഡാമിൽ നീല അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.സംസ്ഥാനത്ത് രണ്ട് ദിവസം കൂടെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. ഇടുക്കി മൂഴിയാറും പെരിങ്ങൽക്കുത്തുമടക്കം ഏഴ് ഡാമുകളിൽ റെഡ് അലർട്ട്(red alert) പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ ജലസേചന അണക്കെട്ടുകളിലും റെഡ് അലർട്ട് ആണ്.