മുംബൈ ഭീകരാക്രമണത്തിന് ആദ്യഗൂഢാലേചനന നടത്തിയത് ദുബായിൽ ? റാണയെ കൊച്ചിയിൽഎത്തിച്ച് തെളിവെടുക്കും

തഹാവൂർ റാണയെ ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിൽ കൊണ്ടുവരും. മുംബൈ സ്ഫോടനം നടക്കുന്നതിന് പത്ത് ദിവസം മുമ്പ് റാണ കൊച്ചിയിൽ വന്ന് താമസിച്ചത് എന്തിനാണെന്നാണ് എൻ ഐ എ പരിശോധിക്കുന്നത്. റാണയ്ക്ക് പ്രാദേശിക സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്.

ഡൽഹി | മുംബൈ ഭീകരാക്രമണത്തിന് ആദ്യഗൂഢാലേചനന നടത്തിയത് ദുബായിലെന്ന് സൂചന. ഐഎസ്ഐ ഏജൻറുമായി തഹാവൂർ റാണ ആദ്യ ചർച്ച നടത്തിയത് ദുബായിൽ വച്ചെന്ന് എൻഐഎ. മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ഡേവിഡ് ഹെഡ്ലിയുടെ നിർദേശപ്രകാരമായിരുന്നു കൂടിക്കാഴ്ച. ഐഎസ്ഐ ബന്ധമുള്ളയാൾ ഇരുവരുടെയും ബാല്യകാല സുഹൃത്താണെന്നാണ് വിവരം . യു എസ് കൈമാറിയ വിവരത്തിൽ ഇയാളുടെ പേരില്ല.വിശദാംശങ്ങൾ അറിയാൻ എൻഐഎ റാണയെ ചോദ്യം ചെയ്യൽ തുടരുകയാണ്.ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് രണ്ടാം ദിവസം റാണയോട് തേടിയത്. ഹെഡ്ലിയെ സഹായിക്കാന്‍ നിയോഗിച്ച ‘എംപ്ലോയി ബി’ എന്ന ജീവനക്കാരനെ സംബന്ധിച്ചും വിവരങ്ങള്‍ തേടി. എംപ്ലോയീ ബി യെ ഡല്‍ഹിയില്‍ എത്തിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചതായി എന്‍ ഐ എ വൃത്തങ്ങള്‍ അറിയിക്കുന്നു. സെല്ലിലും റാണയുള്ളത് ശക്തമായ സുരക്ഷ നിരീക്ഷണത്തിലാണ്.കോടതിയില്‍ തന്റെ അഭിഭാഷകന്റെ കാര്യത്തിലും റാണ ഉപധികള്‍ വച്ചതായി എന്‍ ഐ എ വൃത്തങ്ങള്‍ അറിയിക്കുന്നു. അഭിഭാഷകന്‍ മാധ്യമങ്ങളെ കാണാന്‍ പാടില്ലെന്ന് റാണ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ പേരില്‍ പ്രശ്സ്തനാകാന്‍ ശ്രമിക്കുന്ന അഭിഭാഷകന്‍ വേണ്ട എന്ന് റാണ വ്യക്തമാക്കി. അഭിഭാഷകനുള്ള ഉപധികള്‍ റാണ എഴുതി നല്‍കി. റാണ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും എൻഐഎ വ്യക്തമാക്കി.

2008 നവംബ‍ർ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്‍റെ ഗൂഡാലോചനയിൽ മുഖ്യപങ്കാളിയാണ് കനേഡിയൻ പൗരനായ തഹാവൂർ റാണെയെന്നാണ് കണ്ടെത്തൽ. എന്നാൽ മുംബൈ ആക്രമണത്തിനും പത്ത് ദിവസം മുമ്പ് 2008 നവംബർ പതിനാറിനാണ് റാണ കൊച്ചി മറൈൻ ഡ്രൈവിലെ ഹോട്ടലിൽ മുറിയിടുത്തത്. ഭാര്യയ്ക്കൊപ്പം രണ്ട് ദിവസം താമസിച്ച് മടങ്ങി. ബിസിനസ് ആവശ്യങ്ങൾക്കുവേണ്ടി എത്തി എന്നായിരുന്നു അന്ന് ഹോട്ടലിൽ അറിയിച്ചിരുന്നത്. താഹാവൂർ റാണ താമസിച്ചിരുന്ന കൊച്ചി താജ് റസിഡൻസിയിൽ റിക്രൂട്ട്മെൻ്റിന് മുന്നോടിയായുള്ള ഇൻ്റർവ്യൂ നടന്നതായാണ് എന്‍ഐഎയുടെ കണ്ടെത്തൽ. 2008 നവംബർ 16, 17 തിയതികളിൽ ഹോട്ടലിൽ എത്തിയവരുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കും. റാണയുടെ ഫോർട്ട്കൊച്ചി സന്ദർശനവും,സഹായം നൽകിയവരേയും കേന്ദ്രീകരിച്ച് അന്വേഷണം കേരളത്തിൽ നിന്നുള്ള എന്‍ഐഎ സംഘം ആരംഭിച്ചു.

ഭീകരവാദ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണോ കൊച്ചിയിൽ വന്നതെന്ന് എൻഐഎ പരശോധിക്കും. ഇവിടെവെച്ച് 13 ഫോൺ നമ്പറുകളിലേക്ക് വിളിച്ചിട്ടുണ്ട്. ഈ നമ്പറുകൾ കണ്ടെത്താൻ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. കൊച്ചി മാത്രമല്ല ബെംഗളുരു, ആഗ്ര അടക്കമുളള മറ്റ് നഗരങ്ങളും ഇക്കാലത്ത് റാണ സന്ദർശിച്ചിരുന്നു. മുംബൈ ഭീകരാക്രണണത്തിനുമപ്പുറത്ത് കൊച്ചിയടക്കമുളള രാജ്യത്തെ മറ്റ് നഗരങ്ങൾ കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടോ എന്നാണ് പരിശോധിക്കുന്നത്.അതേസമയം തഹാവൂർ റാണയെ ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിൽ കൊണ്ടുവരും. മുംബൈ സ്ഫോടനം നടക്കുന്നതിന് പത്ത് ദിവസം മുമ്പ് റാണ കൊച്ചിയിൽ വന്ന് താമസിച്ചത് എന്തിനാണെന്നാണ് എൻ ഐ എ പരിശോധിക്കുന്നത്. റാണയ്ക്ക് പ്രാദേശിക സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്.

You might also like

-