എം പിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രിയും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മില്‍ വാക്‌പോര്

കാസർക്കോട് എയിംസ് കൊണ്ടുവരാൻ ഉമ്മൻ ചാണ്ടി സർക്കാറിൻറെ കാലത്ത് നടന്ന നീക്കം അട്ടിമറിച്ച് മുഖ്യമന്ത്രി കോഴിക്കോട് പദ്ധതി കൊണ്ടുവരാൻ പിടിവാശി കാണിക്കുന്നുവെന്ന് ഉണ്ണിത്താൻ കുറ്റപ്പെടുത്തി. കാസര്‍ഗോഡ് പാണത്തൂര്‍ റെയില്‍ പാതക്ക് സംസ്ഥാന സര്‍ക്കാര്‍ എന്‍.ഒ.സി നല്‍കുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു

0

തിരുവനന്തപുരം | എം പിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മില്‍ വാക്‌പോര്. എയിംസിലും റെയില്‍ പദ്ധതിയിലും കാസര്‍ഗോഡിനെ അവഗണിക്കുന്നു എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിമാരുടെ യോഗത്തില്‍ വച്ച വിമര്‍ശിച്ചതാണ് വാക്‌പോരിലേക്ക് നയിച്ചത്.കാസർക്കോട് എയിംസ് കൊണ്ടുവരാൻ ഉമ്മൻ ചാണ്ടി സർക്കാറിൻറെ കാലത്ത് നടന്ന നീക്കം അട്ടിമറിച്ച് മുഖ്യമന്ത്രി കോഴിക്കോട് പദ്ധതി കൊണ്ടുവരാൻ പിടിവാശി കാണിക്കുന്നുവെന്ന് ഉണ്ണിത്താൻ കുറ്റപ്പെടുത്തി. കാസര്‍ഗോഡ് പാണത്തൂര്‍ റെയില്‍ പാതക്ക് സംസ്ഥാന സര്‍ക്കാര്‍ എന്‍.ഒ.സി നല്‍കുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു. എന്‍.ഒ.സി എം പി യുടെ കയ്യില്‍ തരാം എന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. കളിയാക്കരുത് എന്നും പലതും കണ്ടാണ് ഈ നിലയില്‍ എത്തിയതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താനും മറുപടി പറഞ്ഞു.

കാസര്‍ഗോഡ് എയിംസ് കൊണ്ടുവരുന്നതിനായി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന നീക്കം അട്ടിമറിച്ച് ഇപ്പോള്‍ കോഴിക്കോട് എയിംസ് കൊണ്ടുവരാന്‍ മുഖ്യമന്ത്രി പിടിവാശി കാണിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു. കാസര്‍ഗോഡ് ജില്ലയെ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍.ഒ.സി എംപിയുടെ കൈയില്‍ തരാമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞതാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് കളിയാക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

You might also like

-