ഇന്ത്യയിൽ 5G സാകേതികവിദ്യക്കായി കാത്തിരിപ്പ് നീളുന്നു

5ജി സാങ്കേതികവിദ്യ അനുഭവിക്കണമെങ്കില്‍ രാജ്യത്തെ സ്വകാര്യ ടെലികോം കമ്ബനികള്‍ വിചാരിക്കണം

0

ഇന്ത്യക്കാര്‍ക്ക് 5ജി സാങ്കേതികവിദ്യ അനുഭവിക്കണമെങ്കില്‍ രാജ്യത്തെ സ്വകാര്യ ടെലികോം കമ്ബനികള്‍ വിചാരിക്കണം. 5ജി സ്‌പെക്‌ട്രത്തിന് ട്രായ് നിര്‍ദേശിക്കുന്ന വില തങ്ങള്‍ക്ക് താങ്ങാനാവില്ലെന്ന് കമ്പനികൾ
പറയുന്നു.5ജി സ്‌പെക്‌ട്രത്തിന് മെഗാഹെര്‍ട്‌സിന് 492 കോടി രൂപയാണ് ട്രായ് നിര്‍ദേശിക്കുന്ന വില. അതായത് 100 മെഗാഹെര്‍ട്‌സിന് 50000 കോടി രൂപയോളം വിലവരും. ഭാരതി എയര്‍ടെലും, വോഡഫോണ്‍ ഐഡിയയും ഈ നിരക്ക് കൂടുതലാണ് എന്ന് അഭിപ്രായക്കാരാണ്. ഇക്കാരണത്താല്‍ 5ജി വാങ്ങില്ലെന്നാണ് ഈ കമ്ബനികളുടെ നിലപാട്. എന്നാല്‍ 5ജി സ്‌പെക്‌ട്രത്തിന്റെ വില കുറയ്ക്കില്ലെന്നും കമ്ബനികള്‍ക്ക് നിര്‍ദേശിച്ച വിലയ്ക്ക് മാത്രമെ 5ജി സ്‌പെക്‌ട്രം വാങ്ങാനാവൂ എന്നും ട്രായ് വ്യക്തമാക്കി.

You might also like

-