ന്യൂ ജേഴ്സി: വേൾഡ് മലയാളി കൗൺസിലിന്റെ ഇരുപത്തി അഞ്ചു വർഷത്തെ ചരിത്രം തിരുത്തി കുറിച്ചുകൊണ്ട് വനിതാ സംവരണത്തോടെ ഒരു പ്രൊവിൻസ് ന്യൂ ജേഴ്സിയിൽ ആരംഭിക്കുന്നു. വേൾഡ് മലയാളി കൗൺസിലിന്റെ ജന്മ ഭൂമി ആയ ന്യൂജേഴ്‌സിയിൽ ശനിയാഴ്ച രാവിലെ അമേരിക്കൻ സെൻട്രൽ സമയം പത്തുമണിയോടെ ഹേർ ഹൈനെസ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ഉൽഘാടനം ചെയ്യുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗത്തുമുള്ള മലയാളികൾ ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കും . മലയാളത്തിന്റെ വാനം പാടി ശ്രീമതി കെ. എസ്.ചിത്ര വിശിഷ്ടാതിഥി ആയിരിക്കും. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിൽ പോപ്പുലർ സിംഗർ ഋതു രാജ് ആസ്വാദകരമയ ഗാനങ്ങൾ ആലപിക്കും
ഡോക്ടർ എലിസബത്ത് മാമൻ, മാലിനി നായർ, ഷീജ എബ്രഹാം, ജൂലി ബിനോയ്, തുമ്പി അനസൂദ്, സിനി സുരേഷ്, ഡോക്ടർ സുനിത ചാക്കോ വർക്കി, ഡോക്ടർ കൃപ നമ്പ്യാർ, പ്രിയ സുബ്രമണ്യം, രേഖ ഡാൻ, ആഗ്ഗി വര്ഗീസ്, മറിയ തൊട്ടുകടവിൽ മുതലായവരാണ് പ്രോവിന്സിനു നേതൃത്വം നൽകുന്നത്.അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട് മുതലായവരുടെ പരിശ്രമം ആണ് വേൾഡ് മലയാളി കൗൺസിലിന് ഈ പുതുമ പകരുവാൻ കഴിഞ്ഞെതെന്നു ഗ്ലോബൽ ഓർഗനൈസഷൻ ഡെവലപ്പ്മെന്റ് വൈസ് പ്രസിഡന്റ് ശ്രീ പി. സി. മാത്യു പറഞ്ഞു.
ഗോബൽ ചെയർമാൻ ഡോക്ടർ പി. എ. ഇബ്രാഹിം, ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാല പിള്ള, ഗ്ലോബൽ വൈസ് പ്രൈസസിഡന്റുമാരായ ജോൺ മത്തായി, സെക്രട്ടറി ഗ്രിഗറി മേടയിൽ, ഗ്ലോബൽ വൈസ് ചെയർ പേഴ്സൺ ഡോക്ടർ വിജയ ലക്ഷ്മി, റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യാർ, സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് പ്രെസിഡന്റുമാരായ എൽദോ പീറ്റർ, ജോൺസൻ തലച്ചെല്ലൂർ, ട്രഷറർ സെസിൽ ചെറിയാൻ, ശോശാമ്മ ആൻഡ്രൂസ്, ആലിസ് മഞ്ചേരി ബെഡ്‌സിലി, മേരി ഫിലിപ്പ്, ഉഷ ജോർജ്, ചാക്കോ കോയിക്കലേത്, മുതലായവർ ആശംസകൾ അറിയിക്കും
Related