വി എസിന്റെ സഹോദരി ആഴികുട്ടി (95 വയസ്സ്) അന്തരിച്ചു

വിഎസ് മരിച്ച ശേഷം ടിവിയിൽ വാർത്തകൾ കാണിച്ചെങ്കിലും ആഴിക്കുട്ടി അതു തിരിച്ചറിഞ്ഞിരുന്നില്ല. അസുഖബാധിതയായി കിടപ്പിലാകുന്നതിനു മുൻപ് വിഎസിന്റെ വിശേഷങ്ങൾ ഫോണിലൂടെ അന്വേഷിക്കുമായിരുന്നു

ആലപ്പുഴ |വി എസിന്റെ സഹോദരി ആഴികുട്ടി (95 വയസ്സ്) അന്തരിച്ചു.ശാരീകര അസ്വസ്ഥതെയെത്തുടർന്നു ഏറെനാളായി കിടപ്പിലായിരുന്നു . പുലർച്ചെ 12 30 ത്തോടെ വി എസിന്റെ ജന്മവീടായ വെന്തലത്തറ വീട്ടിൽ വച്ചായിരുന്നു അന്ത്യം .ഏറെ നാളുകളായി അസുഖബാധിതയായി കിടപ്പിലായിരുന്നു. വിഎസ് ഉൾപ്പെടെയുള്ള 3 സഹോദരൻമാരുടെ ഏക സഹോദരിയായിരുന്നും .സഹോദരൻമാർ നേരത്തെ മരിച്ചു. സംസ്കാരം വീട്ടു വളപ്പിൽ. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: തങ്കമണി, പരേതയായ സുശീല.വിഎസ് മരിച്ച ശേഷം ടിവിയിൽ വാർത്തകൾ കാണിച്ചെങ്കിലും ആഴിക്കുട്ടി അതു തിരിച്ചറിഞ്ഞിരുന്നില്ല. അസുഖബാധിതയായി കിടപ്പിലാകുന്നതിനു മുൻപ് വിഎസിന്റെ വിശേഷങ്ങൾ ഫോണിലൂടെ അന്വേഷിക്കുമായിരുന്നു. വിഎസും സഹോദരങ്ങളായ ഗംഗാധരനും ആഴിക്കുട്ടിയും പുരുഷോത്തമനും പിറന്ന വീടാണു വെന്തലത്തറ.

You might also like

-