കയ്യേറ്റത്തെ സംരക്ഷിക്കുന്നത് ‘ഇത് ഇടതുപക്ഷ നിലപാടല്ല’; എം എം മണിക്ക് വിഎസിന്‍റെ കത്ത്
കെഡിഎച്ച് വില്ലേജ്, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിരട്ടി, പള്ളിവാസല്‍ തുടങ്ങിയ വില്ലേജുകളില്‍ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ഇതര വ്യാപാര സ്ഥാപനങ്ങള്‍ക്കുമെല്ലാം എന്‍ഒസി പോലും ആവശ്യപ്പെടാതെ വൈദ്യുത കണക്ഷന്‍ നല്‍കാന്‍ ഇറക്കിയ ഉത്തരവ് പുന:പരിശോധിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം:മുന്നാറിലെ ടൂറിസം മേഖലകളിലെ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും റവന്യൂ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും എന്‍ഒസി പോലും ഇല്ലാതെ വൈദ്യുത കണക്ഷന്‍ നല്‍കാന്‍ ഇറക്കിയ ഉത്തരവിനെതിരെ മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷനുമായ വി എസ് അച്യുതാനന്ദന്‍ രംഗത്ത്. കെഡിഎച്ച് വില്ലേജ്, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിരട്ടി, പള്ളിവാസല്‍ തുടങ്ങിയ വില്ലേജുകളില്‍ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ഇതര വ്യാപാര സ്ഥാപനങ്ങള്‍ക്കുമെല്ലാം എന്‍ഒസി പോലും ആവശ്യപ്പെടാതെ വൈദ്യുത കണക്ഷന്‍ നല്‍കാന്‍ ഇറക്കിയ ഉത്തരവ് പുന:പരിശോധിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.
ഇക്കാര്യം വ്യക്തമാക്കി വിഎസ് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് കത്ത് നല്‍കി. മൂന്നാര്‍ ദൗത്യകാലത്ത് കയ്യേറ്റ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത നടപടികള്‍ ശരിയാണെന്ന് കോടതികള്‍ അംഗീകരിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ കാലത്ത് തിരിച്ചുപിടിച്ച കയ്യേറ്റങ്ങളും പൊളിച്ചു കളഞ്ഞ നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നടക്കുന്ന കേസുകളെപ്പോലും വൈദ്യുത വകുപ്പിന്‍റെ പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും ഇത് ഇടതുപക്ഷ നിലപാടിനോട് യോജിക്കുന്നതല്ല എന്നും വിഎസ് കത്തിലൂടെ വ്യക്തമാക്കി