“അതിജീവിക്കാനാവും എന്ന ആത്മവിശ്വാസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാം “വി.എസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

വി.എസ്. അച്യുതാനന്ദൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അതിജീവിക്കാനാവും എന്ന ആത്മവിശ്വാസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാമെന്ന് വി.എസ് പറഞ്ഞു.

0

തിരുവനന്തപുരം :മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് വി.എസ് വാക്‌സിന്‍ സ്വീകരിച്ചത്. രാവിലെ ഒമ്പതര മണിക്ക് വാക്സിന്‍ സ്വീകരിച്ചതായി വി.എസ്. അച്യുതാനന്ദൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അതിജീവിക്കാനാവും എന്ന ആത്മവിശ്വാസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാമെന്ന് വി.എസ് പറഞ്ഞു.

പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകളെ തുടര്‍ന്ന് മകന്‍ അരുണ്‍കുമാറിന്‍റെ വീട്ടില്‍ വിശ്രമത്തിലാണ് ഇപ്പോള്‍ വി.എസ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ വി.എസ് വോട്ട് ചെയ്തിരുന്നില്ല. അനാരോഗ്യം ചൂണ്ടിക്കാട്ടി വി.എസ് തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നുവെങ്കിലും അനുവദിക്കപ്പെട്ടിരുന്നില്ല. കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രമേ തപാല്‍ വോട്ടിന് അനുമതിയുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തപാല്‍ വോട്ടിനുള്ള അപേക്ഷ തള്ളിയത്. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവിയും വി.എസ് രാജിവെച്ചിരുന്നു.

 

വി.എസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

Achuthanandan

കോവിഡിനെതിരായ പോരാട്ടത്തില് ഒരു നിര്ണായക പങ്ക് വഹിച്ച ദിവസമാണിന്ന്. രാവിലെ ഒമ്പതരയ്ക്ക് തിരുവനന്തപുരം ജനറല് ആശുപത്രിയില് ചെന്ന് കോവിഡ് വാക്സിനെടുത്തതിന്റെ സംതൃപ്തിയും സന്തോഷവും അറിയിക്കുന്നു.
അതിജീവിക്കാനാവും എന്ന ആത്മവിശ്വാസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാം.

 

You might also like

-