കാലം സാക്ഷി.. ചരിത്രം സാക്ഷി.. പോരാളികളുടെ പോരാളി ഒടുവില്‍ മടങ്ങി,സമരജീവിതം ഇനി ജ്വലിക്കുന്ന ഏടായി

മുൻമുഖ്യമന്ത്രിയും സിപിഐഎംന്‍റെ സ്ഥാപകനേതാക്കളിൽ ഒരാളുമായ വി.എസ് അച്യുതാനന്ദൻ ഇനി സ്മരണകളിൽ . പുന്നപ്ര-വയലാറിലെ ധീരവിപ്ലവകാരികൾ ഉറങ്ങുന്ന ആലപ്പുഴ വലിയചുടുകാട്ടിൽ, അവർക്കൊപ്പം ഇനി സഖാവ് വി.എസും.

കാലം സാക്ഷി.. ചരിത്രം സാക്ഷി.. പോരാളികളുടെ പോരാളി ഒടുവില്‍ മടങ്ങി.ആരുപറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നൂ ഞങ്ങളിലൂടെ… അലയടിച്ചെത്തിയ ജനാവലി സാക്ഷി, വി.എസ് എന്ന മഹാവിപ്ലവകാരിയുടെ സമരജീവിതം ഇനി ജ്വലിക്കുന്ന ഏടായി .കനലെരിയും സമരപഥങ്ങളിലൂടെ കേരള ചരിത്രത്തിനൊപ്പം നടന്ന വിഎസിന് ചങ്ക് പിടഞ്ഞ് ചുരുട്ടി മുദ്രാവാക്യം വിളിച്ച് നാടിന്റെ യാത്രാമൊഴി. ചങ്കുപൊട്ടി പിഞ്ചുകുഞ്ഞുങ്ങളടക്കം വിളിച്ച മുദ്രാവാക്യങ്ങള്‍ പോലെ ഇനി അവരിലോരോരുത്തരിലൂടെയും വിഎസ് ജീവിക്കും.

മുൻമുഖ്യമന്ത്രിയും സിപിഐഎംന്‍റെ സ്ഥാപകനേതാക്കളിൽ ഒരാളുമായ വി.എസ് അച്യുതാനന്ദൻ ഇനി സ്മരണകളിൽ . പുന്നപ്ര-വയലാറിലെ ധീരവിപ്ലവകാരികൾ ഉറങ്ങുന്ന ആലപ്പുഴ വലിയചുടുകാട്ടിൽ, അവർക്കൊപ്പം ഇനി സഖാവ് വി.എസും. ജൂലൈ 21ന് അന്തരിച്ച വി.എസിന്‍റെ സംസ്ക്കാരം ഇന്ന് രാത്രി 9 മണിയോടെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് വി.എസിന്‍റെ സംസ്ക്കാര ചടങ്ങുകൾ നടന്നത്. മകൻ ഡോ. വി എ അരുൺകുമാർ വി.എസിന്‍റ ചിതയ്ക്ക് തീകൊളുത്തി. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളും സമൂഹത്തിന്‍റെ നാനാതുറയിൽപ്പെട്ടവരും പാർട്ടി പ്രവർത്തകരും തുടങ്ങി വൻ ജനസഞ്ചയം സംസ്ക്കാരചടങ്ങുകളിൽ സന്നിഹിതരായിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വി.എസ്. അച്യുതാനന്ദൻ ജൂലൈ 21 തിങ്കളാഴ്ച വൈകിട്ട് 3.20ഓടെയാണ് അന്തരിച്ചത്. പാർട്ടിയുടെ സമുന്നത നേതാക്കൾ ഏറ്റുവാങ്ങിയ വി.എസിന്‍റെ മൃതദേഹം തുടർന്ന് എ കെ ജി പഠനഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു. വൻജനാവലിയാണ് ഇവിടെയെത്തി വി.എസിന് അന്ത്യാഭിവാദ്യം അർപ്പിച്ചത്. മണിക്കൂറുകൾ നീണ്ട പൊതുദർശനത്തിന് ശേഷം ബാർട്ടൻ ഹില്ലിലുള്ള വീട്ടിലെത്തിച്ചു. തുടർന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെച്ചു. വിവിധ രാഷ്ട്രീയനേതാക്കളും സാംസ്ക്കാരികപ്രവർത്തകരും മതമേലധ്യക്ഷൻമാരും സാമൂഹികപ്രവർത്തകരും സാധാരണക്കാരുമായ വൻ ജനസഞ്ചയം ഇവിടെയെത്തി വി.എസിന് ആദരാഞ്ജലികളർപ്പിച്ചു.

You might also like

-